തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഹാദിയയുടെ കീഴില്‍ പ്രമുഖ യുവ പ്രഭാഷകന്‍ മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണം ജൂലൈ 2 മുതല്‍ ദാറുല്‍ ഹുദാ കാമ്പസില്‍ വെച്ച് നടത്താന്‍ വാഴ്‌സിറ്റിയില്‍ ചേര്‍ന്ന ഹാദിയ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ജൂലൈ 2,3,5,6 തിയ്യതികളില്‍ രാവിലെ ഒമ്പത് മൂതല്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ മത രാഷട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരിപാപടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിക്കാനും തീരുമാനമായി. പ്രസിഡന്റ് സയ്യിദ് ഫൈസല്‍ തങ്ങള്‍ ഹുദവി തളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു.
- Darul Huda Islamic University