സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു |
റിയാദ് : സംസ്‌ക്കാരങ്ങളെ വളര്‍ത്തുന്നതിലും, തകര്‍ക്കുന്നതിലും വാര്‍ത്താമാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും ഹരിചന്ദ്രന്മാരെ സാത്താന്മാരും, സാത്താനെ ഹരിചന്ദ്രനുമാക്കാന്‍ കഴിയുന്ന മാധ്യമങ്ങളാണ് മിക്ക മീഡിയകളെന്നും, ഉല്‍കൃഷ്ട സംസ്‌ക്കാരങ്ങള്‍ പോലും മാധ്യമ ഇടപെടലുകളിലൂടെ വൈകൃതങ്ങളായി ചിത്രീകരിക്കപ്പെടുമ്പോള്‍ നേരിനൊപ്പം നിന്ന് കൈപ്പുളളതാണെങ്കിലും സത്യം വിളിച്ചു പറയുന്ന മാധ്യമ സംസ്‌ക്കാരം സുപ്രഭാതത്തില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിയന്ത്രണത്തില്‍ ആരംഭിക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ സൗദീതല പ്രചരണാര്‍ത്ഥം, റിയാദില്‍ എത്തിയ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ക്കും, അഡ്വ: ഓണംമ്പിളളി മുഹമ്മദ് ഫൈസിക്കും റിയാദ് എസ് കെ ഐ സിയും, എസ് വൈ എസ്സും നല്‍കിയ സ്വീകരണത്തില്‍ ഉല്‍ഘാടനപ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍. അഡ്വ: ഓണംപിളളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി അദ്യക്ഷത വഹിച്ചു. ടി പി മുഹമ്മദ് അല്‍-മുനാ ഗ്രൂപ്‌സ് ഓഫ് സ്‌കൂള്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, കുന്നുമ്മല്‍ കോയ, മുസ്തഫ ബാഖവി പെരുമുഖം, സൈതലവി ഫൈസി പനങ്ങാങ്ങര, മൊയ്തീന്‍ കോയ പെരുമുഖം സംസാരിച്ചു. സമദ് പെരുമുഖം, മുഹമ്മദ് കളപ്പാറ, എന്‍ സി മുഹമ്മദ് കണ്ണൂര്‍, അബൂബക്കര്‍ ഫൈസി വെള്ളില, ഷാജി ആലപ്പുഴ, മൊയ്തീന്‍ കുട്ടി തെന്നല, അബൂബക്കര്‍ ബാഖവി മാരായമംഗലം, സുബൈര്‍ ഹുദവി, അക്ബര്‍ വേങ്ങാട്, അബ്ദുറഹ്മാന്‍ ഏ ആര്‍ സി കെ പി, മുസ്തഫ ചീക്കോട്, ഹബീബുള്ള പട്ടാമ്പി, അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, ജബ്ബാര്‍ വല്ലപ്പുഴ,റസാഖ് വളക്കൈ, എം ടി പി മുനീര്‍ അസ്അദി, മജീദ് പത്തപ്പിരിയം, അബ്ദുല്‍ ഹമീദ് എടരിക്കോട് സംബന്ധിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ശാഫി ദാരിമി പാങ്ങ് നന്ദിയും പറഞ്ഞു.
- Alavikutty Olavattoor Al-Ghazali - Riyadh