എം.ഐ.സി സ്വലാത്ത്‌വാര്‍ഷികം നാളെ, സമസ്ത പ്രസിഡന്റ് സംബന്ധിക്കും

കാസര്‍കോട് : വടക്കന്‍ മലബാറിലെ മത ഭൗതിക വിദ്യഭ്യാസ വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മത ഭൗതിക വിജ്ഞാന കലാലയമായ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ആഴ്ച തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികവും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥനാ സദസ്സും നാളെ  ബുധനാഴ്ച  ചട്ടഞ്ചാല്‍ മാഹിനാബാദ് എം ഐ സി കാമ്പസില്‍ വെച്ച നടത്തപ്പെടുന്നു. ഉച്ചക്ക് 2.00 മണിക്ക് നടക്കുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ  അനുസ്മരണ സമ്മേളനം സമസ്ത ദക്ഷിണ കന്നട  പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബൂഖാരി കുന്നുംകൈ ഉദ്ഘാടനം ചെയ്യും.എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. മഗ് രിബ് നിസ്‌കാരാനന്തരം ബഹു: സമസത കേരള ജംഇയ്യത്തുല്‍ ഉലമാ അദ്ധ്യക്ഷന്‍ ശൈഖുനാ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍  നേതൃത്വം നല്‍കുന്ന ദിക്‌റ് ദുആ മജ്‌ലിസില്‍ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ മജീദ് ബാഖവി ഉത്‌ബോധന  പ്രഭാഷണം നടത്തും. കീഴുര്‍ മംഗലാപരം  സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി, സമസ്ത കേന്ദ്ര മുശാവറാംഗവും,  സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും  എം.ഐ.സി, ജനറല്‍ സെക്രട്ടറിയും കൂടിയായ  ശൈഖുനാ യു.എം അബ്ദുര്‍റഹ്മാന്‍ മൗലവി എന്നിവര്‍ പങ്കെടുക്കും.
- MIC Chattanchal Kasaragod