അബൂദാബി SKSSF മലപ്പുറം ജില്ലാ കമ്മിറ്റി ട്രെന്റിന്റെ കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന എന്‍ലൈറ്റനിംഗ് ക്യാമ്പ് മെയ് 23 ന്

അബൂദാബി : വിദ്യാഭ്യാസ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശ്രദ്ധേയമായ ട്രെന്റ് അബൂദാബി മലപ്പുറം ജില്ലാ കമ്മിറ്റി യു.എ.ഇ. യിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ടീനേജ് ക്യാമ്പ് സംഘടിപ്പിക്കുന്നു. അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മെയ് 23 വെള്ളിയാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് 6.30 ന് സമാപിക്കും. വിദ്യാഭ്യാസം, വിദ്യാര്‍ത്ഥിത്വം, കൌമാരം, വ്യക്തിത്വ വികസനം, പൊതു വിജ്ഞാനം തുടങ്ങിയ വിവിധ തലങ്ങളില്‍ കേന്ദ്രീകരിച്ചായിരിക്കും ക്യാമ്പ് സെഷനുകള്‍. അബൂദാബി ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്കൂള്‍ സോഷ്യോ റിലീജ്യസ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സിംസാറുല്‍ ഹഖ് ഹുദവി നയിക്കുന്ന ക്യാമ്പില്‍ പ്രമുഖര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ക്യാമ്പംഗങ്ങള്‍ക്ക് സര്‍ഗ്ഗ സിദ്ധികള്‍ പ്രകടിപ്പിക്കുന്നതിന് അവസരമുണ്ടായിരിക്കും. സ്കൂള്‍, മദ്റസ എട്ട് മുതല്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 0529853114, 0553062240 എന്നീ നമ്പറുകളിലോ enlightening2014@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.
- PM Shafi Vettikkattiri