മതവിദ്യ നാളേക്ക്, നന്മക്ക് : SKSSF മതവിദ്യാഭ്യാസ കാമ്പയിന് തുടക്കമായി

മലപ്പുറം : മതവിദ്യ നാളേക്ക് നന്മക്ക് എന്ന പ്രമേയത്തില്‍ SKSSF ത്വലബാ വിംങ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മതവിദ്യാഭ്യാസ കാമ്പയിന് തുടക്കമായി. മലപ്പുറത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മതവിദ്യയുടെ അഭാവവും മതബോധത്തിന്റെ കുറവുമാണ് സമുദായം നേരിടുന്ന പ്രതിസന്ധി. മതവിദ്യാഭ്യാസത്തിന്റെ സംരക്ഷണവും പ്രോത്സാഹനവുമാണ് പരിഹാരം-തങ്ങള്‍ പറഞ്ഞു. കുഞ്ഞുമുഹമ്മദ് ഹുദവി പാണക്കാട് ആധ്യക്ഷം വഹിച്ചു. സി. പി ബാസിത് ചെമ്പ്ര, ഉവൈസ് പതിയങ്കര, റിയാസ് ഫൈസി പാപ്ലശ്ശേരി, സയ്യിദ് ഹമീദ് തങ്ങള്‍, റാഫി മുണ്ടംപറമ്പ്, റിയാസ് കക്കിഞ്ചെ പ്രസംഗിച്ചു. ത്വലബാ ഖാഫില, മുതഅല്ലിം സ്‌കോളര്‍ഷിപ്പ് പദ്ധതി, ഇസ്ലാമിക് ഹെറിറ്റേജ് ലൈബ്രറി, തുടങ്ങിയ വിവിധയിനം പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന-ജില്ലാ-മേഖല-ക്ലസ്റ്റര്‍-ശാഖാ തലങ്ങളില്‍ നടക്കുക. എപ്രില്‍ 25ന് തുടങ്ങിയ കാമ്പയിന്‍ ആഗസ്റ്റ് 14 വരെ നിണ്ടുനില്‍ക്കും.
- twalabastate wing