എന്‍ട്രന്‍സ് പരീക്ഷ; ബാംഗ്ലൂരില്‍ മലയാളി വിദ്യാര്‍ഥി പ്രവാഹം

ബാംഗ്ലൂര്‍ : കര്‍ണാടകയിലെ മെഡിക്കല്‍ എന്‍ജിനിയറിങ്ങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ബാംഗ്ലൂര്‍ SKSSF ഹെല്‍പ്പ് ഡസ്‌ക്ക് ഒരു ആശ്വാസമായി. കേരളത്തില്‍ നിന്നും നിരവധി പേരാണ് ബാംഗ്ലൂരിലെ വിവിധ സെന്ററുകളില്‍ പരീക്ഷ എഴുതാന്‍ എത്തിയിരുന്നത്. പുതുതായി ബാംഗ്ലൂരിലെത്തിയ പരീക്ഷാര്‍ഥികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കും യാത്ര താമസ സൗകര്യങ്ങള്‍ക്കും SKSSF ഹെല്‍പ്പ് ഡസ്‌ക്ക് നേതൃത്വം നല്‍കി. ഉപരി പഠനാര്‍ഥം ബാംഗ്ലൂരില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും തട്ടിപ്പിനിരയാകുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ബദ്ദശ്രദ്ധരാകണമെന്നും ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചും അനുബന്ധ വിഷയങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കുമായി skssfblrhelpdesk@gmail. com ബന്ധപ്പെടാമെന്നും ശഹഫാദ് വില്ലനൂര്‍, സയ്യിദ് ഖാസിം തങ്ങള്‍, മുഹമ്മദ് ഖാസിമി വാണിമേല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 08123401706.
- Muhammed vanimel, kodiyura