ഉമറലി ശിഹാബ് തങ്ങള്‍ പൊതു പ്രവര്‍ത്തകര്‍ക്ക് ഉത്തമ മാതൃക : UMCS

കോഴിക്കോട് : പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ പൊതു പ്രവര്‍ത്തകര്‍ക്ക് സകല രംഗത്തും ഉദാത്ത മാതൃകയായിരുന്നുവെന്ന് കോഴിക്കോട് സംഘടിപ്പിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. ജീവിത വിശുദ്ധിയും അര്‍പ്പണ ബോധവും ആജ്ഞാശക്തിയും ഒപ്പം സ്നേഹവും വാത്സല്യവും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു തങ്ങളുടേത്. ഉമറലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഉമ്മര്‍ ഫൈസി മുക്കം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കാളാവ് സൈതലി മുസ്ലിയാര്‍, കെ. ഇബ്റാഹീം ഹാജി തിരൂര്‍, പാലത്തായി മൊയ്തു ഹാജി, സയ്യിദ് അബ്ദുല്ല കോയ തങ്ങള്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, പൊയ്ലൂര്‍ അബൂബക്കര്‍ ഹാജി, സുലൈമാന്‍ ദാരിമി ഏലംകുളം, കൊയപ്പതൊടി മുഹമ്മദലി ഹാജി, എഞ്ചിനീര്‍ മാമുക്കോയ ഹാജി, എവറസ്റ്റ് കോയ, മൊയ്തീന്‍ കോയ കൊട്ടേടത്ത്, സി.പി. ഇഖ്ബാല്‍, സി.വി.എ. കബീര്‍ എന്നിവര്‍ സംബന്ധിച്ചു. കെ. മൊയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
കോഴിക്കോട് സ്ഥാപിക്കുന്ന ഉമറലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഐ.എം.ഇ യായി ചാര്‍ജ്ജെടുത്ത കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.
- QUAZI OF CALICUT