ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ സമ്മേളനം മെയ് 31 ന്

കാസര്‍ഗോഡ് :  SKSSF സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മത വിദ്യാര്‍ത്ഥി സംഘടന SKSSF ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനം മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടത്താന്‍ SKSSF ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ജ്ഞാന വികാസത്തിന്റെ പൈതൃക വഴി എന്ന വിഷയാടിസ്ഥാനത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. എഫോര്‍ പേപ്പറില്‍ വൃത്തിയായി എഴുതി മേയ് 25നകം കാസര്‍ഗോഡ് ക്യാമ്പസ് ബുക്ക് സ്റ്റാളിലോ, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി ഓഫീസിലോ, പടന്ന ദര്‍സിലോ എത്തിക്കേണ്ടതാണ്. നിങ്ങള്‍ നല്‍കുന്ന പ്രബന്ധങ്ങള്‍ ജില്ലയിലെ പ്രഗത്ഭരായ ചിന്തകരേയും എഴുത്തുകാരേയും കൊണ്ട് വിലയിരുത്തി മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടത്തപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനത്തില്‍ വിജയികളെ പ്രഖ്യാപിച്ച് ഉയര്‍ന്ന ആകര്‍ഷണീയമായ സമ്മാനങ്ങള്‍ നല്‍കപ്പെടും. യോഗത്തില്‍ SKSSF ത്വലബാ വിംഗ്  ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ പടന്ന അദ്ധ്യക്ഷത വഹിച്ചു. SKSSF ജില്ലാ ജന. സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം യോഗം ഉദ്ഘാടനം ചെയ്തു.  SKSSF സംസ്ഥാന  സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ത്വലബാ വിംഗ്   ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനം നടത്തി. ജന. സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ സ്വാഗതം പറഞ്ഞു. ഹാരിസ് ഗാളിമുഖം,  സുഹൈല്‍ മാലിക്ദീനാര്‍,  ശാക്കിര്‍ കൊക്കച്ചാല്‍,  മൂസ കന്തല്‍,  അഷ്‌റഫ് ചിത്താരി,  സയ്യിദ് മൊഗ്രാല്‍,  മുശാക്കിര്‍ മൂഡബദ്ര എന്നിവര്‍ പങ്കെടുത്തു.
- Sidheeque Maniyoor