ചട്ടഞ്ചാല്‍ : ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികളുടെ നൈസര്‍ഗ്ഗിക വാസനകള്‍ പരിപോഷിപ്പിച്ചെടുക്കുന്നതിന്ന് വേണ്ടി ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ദിശ) അല്‍ മുര്‍ശിദ് ലൈബ്രറി ബോര്‍ഡിന്റെ കീഴില്‍ സാഹിത്യ ശില്‍പ ശാല സംഘടിപ്പിച്ചു. ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രന്‍സിപ്പള്‍ നൗഫല്‍ ഹുദവി കൊടുവള്ളി അദ്യക്ഷത വഹിച്ചു. തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി സീനിയര്‍ ലക്ചറര്‍ പ്രഫസര്‍ ശംസുദ്ദീന്‍ മാസ്റ്റര്‍ ഭാഷാ സാഹിത്യവും അതിന്റെ നിയമങ്ങളും എന്ന വിഷയത്തെ കുറിച്ച് വിദ്യാര്‍ത്ഥികളോട് സംവദിച്ചു. പ്രഫസര്‍ ഇബ്രാഹിം കുട്ടി ദാരിമി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ദക്ഷിണ കന്നട മുശാവറ മെമ്പര്‍ അബ്ദുല്ല അല്‍ അര്‍ശദി, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, പ്രഫസര്‍ ഹമീദലി നദ്വ്‌വി, സ്വാദിഖ് ഹുദവി അങ്ങാടിപ്പുറം, സയ്യിദ് ബുര്‍ഹാന്‍ ഹുദവി മാസ്തിക്കുണ്ട്, ഫഹദ് ഹംസ ഹുദവി എറണാകുളം, അസ്മതുള്ളാഹ് അല്‍ ഹുദവി കടബ, ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ദിശ) പ്രസിഡന്റ് സിദ്ദീഖ് മണിയൂര്‍, ജനറല്‍ സെക്രട്ടറി ഇര്‍ശാദ് നടുവുല്‍, ബാഷിദ് ബംബ്രാണി, അല്‍ മുര്‍ശിദ് ലൈബ്രറി ബോര്‍ഡ് ചെയര്‍മാന്‍ ജുബൈര്‍ അഫ്മാജ് ആലംപാടി, സുലൈമാന്‍ പെരുമളാബാദ്, സുഹൈര്‍ തൊട്ടി, ഫൈറൂസ് തൊട്ടി, സുഹൈല്‍ മുക്കൂട് എന്നിവര്‍ പ്രസംഗിച്ചു.
- Ibrahim Jabir