അബൂദാബി : SKSSF സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും പ്രമുഖ പണ്ഡിതനും വാഗ്മിയും മജ്ലിസുന്നൂര്‍ അമീറുമായ ഉസ്താദ് ഹസന്‍ സഖാഫി പൂക്കോട്ടൂരും 23-5-2014 വെള്ളി രാത്രി 7.30 ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മലപ്പുറം ജില്ലാ SKSSF അബൂദാബി കമ്മിറ്റിയുടെ മജ്ലിസുന്നൂര്‍ ആത്മീയ മഹാസംഗമത്തില്‍ പങ്കെടുക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ കേരളത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്ന മജ്ലിസുന്നൂര്‍ ആത്മീയ സംഗമത്തിന്റെ അബൂദാബി തല ഔദ്യോഗിക ഉദ്ഘാടനം അബ്ബാസലി തങ്ങള്‍ നിര്‍വ്വഹിക്കും. ഉസ്താദ് ഹസന്‍ സഖാഫിയുടെ നേതൃത്വത്തില്‍ സാദാത്തുക്കളും ഉലമാക്കളും ദിക്റ് ദുആ സദസ്സ് നിയന്ത്രിക്കും. അന്നേ ദിവസം രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 വരെ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്യാമ്പും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 0567990086 എന്ന നമ്പറിലോ enlightening2014@gmail.com എന്ന മെയിലിലോ ബന്ധപ്പെടാം. രജിസ്ടേഷന്‍ ഫോറം www.trendinfo.org, www.skssfnews.com എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
- PM Shafi Vettikkattiri