സുല്ലമുസ്സലാം മാനേജ്മെന്‍റിന്‍റെ തെറ്റായ നടപടിക്കെതിരെ SKSSF പ്രതിഷേധ റാലി നടത്തി

അരീക്കോട് : SSLC പരീക്ഷയില്‍ നൂറു ശതമാനം വിജയം വരിക്കുക എന്ന ലക്ഷ്യത്തില്‍ ഒമ്പതാം തരത്തില്‍ കുട്ടികളെ കൂട്ടമായി പരാജയപ്പെടുത്തുകയും രണ്ട് തവണ പരാജയപ്പെട്ടതില്‍ മനംനൊന്ത് വടക്കുംമുറിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ ഇടയാവുകയും ചെയ്ത സാഹചര്യം സൃഷ്ടിച്ച അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്കൂള്‍ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നടപടിയില്‍ അരീക്കോട് മേഖല SKSSF പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. വര്‍ഷങ്ങളായി ഈ രീതിയില്‍ തുടരുന്നത് വിദ്യാഭ്യാസ രംഗത്തിന് അപമാനകരമാണെന്നും വിദ്യാര്‍ത്ഥിനിയുടെ മരണത്തിനിടയാക്കിയ പ്രതികള്‍ക്കെതിരെ ഗവണ്‍മെന്റ് നടപടി സ്വീകരിക്കണമെന്നും മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ എ.പി.എ. റശീദ് വാഫി അധ്യക്ഷത വഹിച്ചു. എം.മന്‍സൂര്‍ വാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് തങ്ങള്‍ കാവനൂര്‍, റഫീഖ് പുത്തലം, അശ്റഫ് പുത്തലം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഖാദര്‍ മങ്കട സ്വാഗതവും ഇല്യാസ് അരീക്കോട് നന്ദിയും പറഞ്ഞു.
- Jihash K