റാശിദ് ഇര്‍ശാദി ദേളിക്ക് സോഷ്യല്‍ വര്‍ക്കില്‍ ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോഷിപ്പ്

കാസര്‍ഗോഡ് : റാശിദ് ഇര്‍ശാദി ദേളി സോഷ്യല്‍ വര്‍ക്കില്‍ ലക്ചര്‍ഷിപ്പ് അര്‍ഹതയോടെ ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോഷിപ്പ് കരസ്ഥമാക്കി. കാസര്‍ഗോഡ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ പിജി ഫൈനല്‍ വിദ്യാര്‍ത്ഥിയാണ്. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാം ആന്റ് കണ്ടംപററി സ്റ്റഡീസില്‍ ഡിഗ്രി പഠനം നടത്തിയ റാശിദ് ഇര്‍ശാദി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സസില്‍ ഇസ്ലാമിക് പിജി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയിലാണ് ബിരുദമെടുത്തത്.
ദേളിയിലെ ശാഫി - ഹഫ്‌സത്ത് ദമ്പതികളുടെ മകനാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും കീഴൂര്‍-മംഗലാപുരം ഖാസിയുമായിരുന്ന അന്തരിച്ച സി എം അബ്ദുല്ല മൗലവി ചെമ്പരിക്കയുടെ പേരക്കുട്ടിയാണ്. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റില്‍ റാശിദ് ഇര്‍ശാദി ഖാസി സിഎം അബ്ദുല്ല മൗലവിയെക്കുറിച്ച് അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയമായിരുന്നു. റാശിദ് ഇര്‍ശാദിയെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി, ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എം ഐ സി സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹികളായ നൗഫല്‍ ഹുദവി കൊടുവള്ളി, മുജീബു റഹ്മാന്‍ ഹുദവി വെളിമുക്ക്, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി, മന്‍സൂര്‍ ഇര്‍ശാദി കളനാട്, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി തൊട്ടി, ഖലീല്‍ ഇര്‍ശാദി കൊമ്പോട്, മന്‍സൂര്‍ ഇര്‍ശാദി പള്ളത്തടുക്ക, അസ്മത്തുള്ളാഹ് ഇര്‍ശാദി, ഫഹദ് ഇര്‍ശാദി തുടങ്ങിയവര്‍ അഭിനന്ദിച്ചു.
- mansoor d m