തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ www.therbiyath.com വെബ് സൈറ്റ്ലോഞ്ചിംഗ്

              ആധുനിക സൗകര്യങ്ങള്‍ മത പഠനത്തിന് ഉപയോഗപ്പെടുത്തണം. ഹൈദറലി തങ്ങള്‍
കോഴിക്കോട്. മറ്റെല്ലാ വിദ്യാഭ്യാസങ്ങളെയും പോലെ മത പഠന രംഗത്തും ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ബോധിപ്പിച്ചു. മുഖദാറിലെ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെ 'www.therbiyath.com' എന്ന പുതിയ വെബ് സൈറ്റ്ലോഞ്ചിംഗ് നടത്തി സംസാരിക്കുകയായിരുന്നു തങ്ങള്‍. പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വി. മോയിമോന്‍ ഹാജി, പി. കെ. മാനു സാഹിബ്, അബ്ദുല്ല ശിഹാബ് തങ്ങള്‍, ഹാശിം ശിഹാബ് തങ്ങള്‍, കെ. മൊയ്തീന്‍ കോയ, എം. പി. കോയട്ടി, സി. പി. ഉസ്മാന്‍, കൊട്ടേടത്ത് മൊയ്തീന്‍ കോയ, സി. പി. ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി. ഹംസ ബാഫഖി തങ്ങള്‍ സ്വാഗതവും, മുക്കം ഉമര്‍ ഫൈസി നന്ദിയും പറഞ്ഞു.