വയനാട് ജില്ലാ SKSSF മനുഷ്യജാലിക-2014 കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് മനുഷ്യജാലിക റിപ്പബ്ലിക് ദിനത്തില്‍ കല്‍പ്പറ്റയില്‍ നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജാലികയുടെ അന്തിമ രൂപം കാണുന്നതിന് ഈ മാസം അവസാനം എക്‌സിക്യൂട്ടീവ് ക്യാമ്പ് ചേരും. യോഗത്തില്‍ പ്രസിഡണ്ട് ഖാസിം ദാരിമി പന്തിപ്പൊയില്‍ അദ്ധ്യക്ഷത പഹിച്ചു. കുഞ്ഞിക്കോയ തങ്ങള്‍, മുഹ്‌യിദ്ദീന്‍ യമാനി, അലി യമാനി, മുസ്തഫ പിണങ്ങോട്, റഷീദ് വെങ്ങപ്പള്ളി, റസാഖ് മുട്ടില്‍, അഷ്‌റഫ് ഫൈസി പനമരം, കുഞ്ഞിമുഹമ്മദ് റഹ്മാനി മേപ്പാടി, മിഖ്ദാദ് അഹ്‌സനി തരുവണ, നൂറുദ്ദീന്‍ ഫൈസി കോറോം സംബന്ധിച്ചു. സെക്രട്ടറി പി സി ത്വാഹിര്‍ സ്വാഗതവും അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.