കെ.വി. ഉസ്താദ് അനുസ്മരണവും ദാറുല്‍ ഹിദായ ദഅവാ കോളേജ് വാര്‍ഷികവും 15ന്

പൊന്നാനി: കെ.വി. ഉസ്താദ് അനുസ്മരണവും മാഞ്ഞൂര്‍ ദാറുല്‍ഹിദായ ദഅവാ കോളേജ് 15-ാം വാര്‍ഷികാഘോഷവും, സനദ്ദാന സമ്മേളനവും നവംബര്‍ 15, 16 തീയതികളില്‍ കോളേജ് കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15ന് വൈകീട്ട് ഏഴിന് സി. കോയക്കുട്ടി ദുആ സമ്മേളനത്തിന് നേതൃത്വംനല്‍കും. അനുസ്മരണ സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ഉദ്ഘാടനംചെയ്യും. 16ന് രാവിലെ ഏഴിന് പൂര്‍വവിദ്യാര്‍ഥി സംഗമം, 10ന് പ്രവാസി ഉമറാ സംഗമം, രണ്ടിന് ആദര്‍ശ സമ്മേളനം, നാലിന് രക്ഷാകര്‍തൃസംഗമം എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഇസ്മായില്‍ മുസ്‌ലിയാര്‍, അബ്ദുള്‍ഖാദര്‍ ബാഖവി, എം. ബഷീര്‍ ഫൈസി ആനക്കര, ഖാസിം ഫൈസി, ജസീര്‍ ഹുദവി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.