എസ്.കെ.എസ്.എസ്.എഫ് കാഞ്ഞങ്ങാട്‌ മേഖലാ സമ്മേളനം

കാഞ്ഞങ്ങാട്: സുകൃതങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 30ന് ശനിയാഴ്ച ഏകദിന പഠന ക്യാമ്പും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. വൈകുന്നേരം 3.30ന് പുതിയകോട്ട മഖാം സിയാറത്തോട്കൂടി ആരംഭിക്കുന്ന ബഹുജന റാലിയില്‍ വൈറ്റ് ഗാര്‍ഡ്, വിദ്യാര്‍ത്ഥി പരേഡ്, ദഫ് മുട്ട് എന്നിവ അണിനിരക്കും.
തെക്കേപുറത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഇബ്രാഹിം മുസ്‌ലിയാര്‍ കൊവ്വല്‍പ്പള്ളി പ്രാര്‍ത്ഥന നടത്തും. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം.പി. ജാഫര്‍ സ്വാഗതം പറയും. ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ അല്‍ അസ്ഹരി പട്ടാമ്പി ഉദ്ഘാടനം ചെയ്യും.
എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. എം. മൊയ്തു മൗലവി, അബ്ബാസ് ഫൈസി പുത്തിഗെ, കെ. ഹംസ മുസ്‌ലിയാര്‍, ടി.പി. അലി ഫൈസി, എം.പി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍, ബഷീര്‍ വെള്ളിക്കോത്ത്, മുബാറക് ഹസൈനാര്‍ ഹാജി, അബ്ദുല്‍ അസീസ് അശ്‌റഫി, റഷീദ് ബെളിഞ്ചം, കെ.യു. ദാവൂദ് ഹാജി, കബീര്‍ ഫൈസി ചെറുകോട്, അബ്ദുല്‍ ഹമീദ് ഫൈസി, ഉസ്മാന്‍ ഫൈസി മാണിക്കോത്ത്, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ് ഹാജി, അബ്ദുല്‍ ബാരി ബാഖവി, സി. മുഹമ്മദ് കുഞ്ഞി, സി.എച്ച്. ഹമീദ് ഹാജി, കരീം ഫൈസി മുക്കൂട്, അഷ്‌റഫ് ഫൈസി കുടക്, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, സി.എച്ച്. കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ പ്രസംഗിക്കും.