എസ്.കെ.എസ്.എസ്.എഫ്.ബദിയടുക്ക ക്ലസ്റ്റര്‍ ക്യാമ്പ് സമാപിച്ചു

ബദിയടുക്ക:സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് എന്ന പ്രമേയവുമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഘടനാ കാമ്പയിന്റെ ഭാഗമായി നവമ്പര്‍ 8 ന് ബദിയടുക്കയില്‍ വെച്ച് നടക്കുന്ന മേഖലാ സമ്മേളനത്തിന്റെയും റാലിയുടേയും പ്രചരണത്തിന്റെ ഭാഗമായി ബദിയടുക്ക ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ഏകദിന പഠന ക്യാമ്പ് ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വെച്ച് സമാപിച്ചു.പരിപാടി ക്ലസ്റ്റര്‍ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടിയുടെ അധ്യക്ഷതയില്‍ എസ്.കെ. എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.ജില്ലാ ഓര്‍ഗാനറ്റ് ചെയര്‍മാന്‍ സുബൈര്‍ നിസാമി കളത്തൂര്‍ സമസ്തയുടെ പിന്നിട്ട വഴികള്‍ എന്ന വിഷയം അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക,മൂസ മൗലവി ഉമ്പ്രങ്കള,ബഷീര്‍ ദാരിമി നാരമ്പാടി,മുഹമ്മദ് ജിസ്തി ഹുദവി നായന്‍മാര്‍മൂല,ഖലീല്‍ ഹുദവി ഉമ്പ്രങ്കള,മുഹമ്മദ് ഹാജി എരിയപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.