ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിമാനത്താവളത്തില്‍ സൗകര്യം; ഉത്തരവായതായി മന്ത്രി കെ.സി. വേണുഗോപാല്‍

കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ ഉത്തരവായതായി കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരെ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ ഇരുവരും തിങ്കളാഴ്ച കണ്ടുമുട്ടിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
വിമാനത്താവളത്തില്‍ ഹജ്ജ്‌ തീര്‍ത്ഥാടകര്‍ക്ക്‌ ഉപയോഗിക്കാന്‍ കൂടുതല്‍ കക്കൂസ്‌, ലിഫ്‌റ്റ്‌, സീറ്റുകള്‍, തുടങ്ങിയവ ആവശ്യപ്പെട്ട്‌ സംസ്ഥാന ഹജ്ജ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.സി വേണുഗോപാലിന്‌ നിവേദനം നല്‍കിയിരുന്നു. അദ്ധേഹം ഹജജ്‌ ക്യാമ്പ്‌ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു നിവേദനം നല്‍കിയിരുന്നത്‌.