"സുഹൃദ്ദങ്ങളുടെ സമുദ്ധാരണത്തിന്" SKSSF ബദിയടുക്ക മേഖല വിളംബര റാലി സംഘടിപ്പിച്ചു

കുംബഡാജെ: സുഹൃദ്ദങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ്. ബദിയടുക്ക മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനവും റാലിയും നവംബര്‍ 8ന് വെള്ളിയാഴ്ച്ച വൈകുന്നേരം ബദിയടുക്ക ടൗണില്‍ വെച്ച് നടക്കും. പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി കുംബഡാജെ ക്ലസ്റ്റര്‍ എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റി വിളംബര റാലി സംഘടിപ്പിച്ചു. മാര്‍പ്പനടുക്കയില്‍ നിന്ന് ആരംഭിച്ച റാലിയെ ജില്ലാ ജന. സെക്രട്ടറി റഷീദ് ബെളിഞ്ചം, ഹാശിം അരിയല്‍, സുബൈര്‍ നിസാമി, സുബൈര്‍ ദാരിമി പൈക്ക, തുടങ്ങിയവര്‍ അഭിസംഭോധന ചെയ്തു. ക്ലസ്റ്റര്‍ പ്രസിഡണ്ട് മുസ്ഥ ഫൈസി തുപ്പക്കല്‍, ജന. സെക്രട്ടറി ഖലീല്‍ ബെളിഞ്ചം, മേഖല ജന. സെക്രട്ടറി സിദ്ധിക് ബെളിഞ്ചം, മേഖല വൈസ് പ്രസിഡണ്ടുമാരായ ആദം ദാരിമി നാരംപാടി, റസാക് അര്‍ഷദി കുംബഡാജെ, അബ്ദുല്‍ ഖാദര്‍ കുംബഡാജെ, മൊയ്തീന്‍ കുഞ്ഞി മൗലവി, ലത്തീപ് മാര്‍പ്പനടുക്ക, അലി മൗലവി മുക്കൂര്‍, എസ്. മുഹമ്മദ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.