കാസര്‍കോഡ്‌്: പ്രമുഖ പണ്ഡിതനും സമസ്‌ത ഉപാധ്യക്ഷനുമായിരുന്ന ചെമ്പരിക്ക ഖാസി ശൈഖുനാ സി എം അബ്ദുല്ലമൌലവിയെ കൊല ചെയ്ത സംഭവം ആത്മഹത്യയാണെന്ന തരത്തില്‍ സി.ബി.ഐ. കഴിഞ്ഞ ദിവസം ഏറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നല്‍കിയ അന്തിമ റിപ്പോർട്ടിനെതിരെ പ്രതിഷേധമുയരുന്നു.
കാസര്‍കോഡ്–മംഗലാപുരം സംയുക്ത ഖാസിയും ഗോളശാസ്‌ത്ര വിദഗ്‌ധനുമായിരുന്ന ശൈഖുന തികഞ്ഞ ഭക്തിയോടെ ജീവിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും സി.ബി.ഐ. തെറ്റിദ്ധാരണജനകമായ റിപോര്‍ട്ട് നല്‍കി ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കുക യായിരുന്നുവെന്നും വ്യക്തമാക്കി ജില്ലാ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്. എസ് നേതാക്കൾ ഇതിനകം രംഗത്തിറങ്ങിയിട്ടുണ്ട്.
നേരത്തെ കേസിന്റെ തുടക്കത്തിൽ തന്നെ ശൈഖുനയുടെ മരണം ആത്മഹത്യയാക്കാൻ ലോക്കൽ പോലീസും ശ്രമിച്ചിരുന്നു. ഇതിനായി ശൈഖുനയുടെ പോക്കറ്റില്‍ നിന്നും ലഭിച്ച ഒരു ബുര്‍ദ ബൈത്തിന്റെ ഈരടികള്‍ ആത്മഹത്യ കുറിപ്പാണെന്ന തരത്തില്‍ ലോക്കല്‍ പോലിസ് പ്രചരിപ്പിച്ചിക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ ശക്തമായി പ്രതികരിച്ചപ്പോഴാണ് കേസ് നേരാം വണ്ണം രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പോലും ബന്ധപ്പെട്ടവർ തയ്യാറായത്. ഏതായാലും ലോക്കൽ പോലീസിനെ സ്വാധീനിച്ച ചില ബാഹ്യ ശക്തികളുടെ സമ്മര്ദം തന്നെയാണ് പുതിയ റിപ്പോര്ട്ടിന്റെ പിന്നിലുമുള്ളതെന്നു വ്യക്തമാണ്. ഇതാണ് സി.ബി.ഐ. ക്കെതിരെയും ആക്ഷേപമുയരാൻ കാരണം. ഏതായാലും സി.ബി.ഐ. യെ കൊണ്ട് അന്വേഷിപ്പിക്കാൻ സമര രംഗത്തിറങ്ങിയ ആക്ഷൻ കമ്മറ്റിയുടെ അടുത്ത നീക്കത്തിന് കാത്തിരിക്കുകയാണ് പ്രദേശവാസികൾ ക്കൊപ്പം ശൈഖുനയുടെ കുടുംബവും നേതാക്കളും സംഘടനാ പ്രവർത്തകരും.
നേരത്തെ skssf അടക്കമുള്ള നിരവധി സംഘടനകളുടെ പ്രധിഷേധങ്ങൾ ഈ വിഷയകമായി നടന്നിരുന്നു..
നേരത്തെ കേസിന്റെ തുടക്കത്തിൽ തന്നെ ശൈഖുനയുടെ മരണം ആത്മഹത്യയാക്കാൻ ലോക്കൽ പോലീസും ശ്രമിച്ചിരുന്നു. ഇതിനായി ശൈഖുനയുടെ പോക്കറ്റില്‍ നിന്നും ലഭിച്ച ഒരു ബുര്‍ദ ബൈത്തിന്റെ ഈരടികള്‍ ആത്മഹത്യ കുറിപ്പാണെന്ന തരത്തില്‍ ലോക്കല്‍ പോലിസ് പ്രചരിപ്പിച്ചിക്കുകയും ചെയ്തിരുന്നു.
ഉസ്താദിന്റെ കൊലപാതകം ആത്മഹത്യയാണെന്ന തരത്തില്‍ സി.ബി.ഐ. കോടതിയിൽ നല്‍കിയ റിപോര്‍ട്ട് സംബന്ധിച്ചുള്ള ഇന്നത്തെ (12/11/2013) ഒരു പത്ര വാർത്ത |
നേരത്തെ skssf അടക്കമുള്ള നിരവധി സംഘടനകളുടെ പ്രധിഷേധങ്ങൾ ഈ വിഷയകമായി നടന്നിരുന്നു..