ഖാസിയുടെ മരണം: സി.ബി.ഐ. കള്ളകഥക്കെതിരെ പ്രതിഷേധം ശക്തം; വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു

കഴിഞ്ഞ ദിവസം കാസര്ഗോഡ് ടൌണിൽ നടന്ന എസ്‌.കെ.
എസ്‌.എസ്‌.എഫ്‌. 
പ്രതിഷേധ പ്രകടനത്തിൽ നിന്ന്
കാസര്‍കോഡ്‌സമസ്തകേന്ദ്രമുശാവറ ഉപാധ്യക്ഷനും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ കൊല പാതകത്തെകവുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടത്തിയ സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിനെതിരേ വിശ്വാസികളില്‍ പ്രതിഷേധം ശക്തമായി. ഖാസി ആത്മഹത്യ ചെയ്‌തതാണെന്ന തരത്തിലാണ്‌ സി.ബി.ഐ. തിരുവനന്തപുരം യൂനിറ്റ്‌ എസ്.പി. നന്ദകുമാരന്‍ നായരുടെ നേത്രത്തിൽ  എറണാകുളം സി.ബി.ഐ. കോടതിയില്‍ റിപോര്‍ട്ട്‌ നല്‍കിയത്‌.
ബഹു.ഖാസിയുടെ മരണം ആത്മഹത്യ ആക്കാൻ നേരത്തെയും ശ്രമം നടന്നിരുന്നു. 2010 ഫെബ്രുവരി 15നു പുലര്‍ച്ചെയാണ്‌ ചെമ്പരിക്ക കടുക്കകല്ലിനു സമീപം കടലില്‍ ഖാസിയെ മരിച്ച നിലയില്‍ കണെ്‌ടത്തിയത്‌. ഇതുസംബന്ധിച്ച്‌ ആദ്യം ലോക്കല്‍ പോലിസ്‌ നടത്തിയ അന്വേഷണത്തില്‍ തൃപ്‌തിയാവാതെ ആക്‌ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ പ്രക്ഷോഭത്തിനിറങ്ങിയതിനെ തുടര്‍ന്നാണ്‌ സി.ബി.ഐക്ക്‌ അന്വേഷണം വിട്ടത്‌. 
കാസര്ഗോഡ് ടൌണിൽ നടന്ന പ്രതിഷേധ യോഗത്തിൽനിന്ന് 
2010 മാര്‍ച്ച്‌ 1ന്‌ കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു. എന്നാല്‍, അതിനുമുമ്പ്‌ ക്രൈം ഡിറ്റാച്ച്‌മെന്റ്‌ അന്വേഷിക്കുന്നതായും പ്രചാരണമുണ്‌ടായിരുന്നു. പ്രാരംഭ അന്വേഷണത്തിലെ താളപ്പിഴകളാണ്‌ അന്വേഷണം അട്ടിമറിക്കാന്‍ കാരണമായത്‌. 
ഇതേത്തുടര്‍ന്ന്‌ കേസന്വേഷണം സി.ബി.ഐക്കു വിട്ടു. 2010 ആഗസ്‌തില്‍ സി.ബി.ഐ. തിരുവനന്തപുരം യൂനിറ്റ്‌ അഡീ. എസ്‌.പി. നന്ദകുമാരന്‍ നായരുടെ നേതൃത്വത്തില്‍ സി.ബി.ഐ.
ചെന്നൈ യൂനിറ്റിലെ സി.ഐ. ലാസറിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം ആരംഭിച്ചത്‌. ഇതിനിടയില്‍ തന്നെ ലാസറിനെ സ്ഥലംമാറ്റി. ഖാസിയുടെ പോക്കറ്റില്‍ നിന്ന്‌ ഒരുതുണ്‌ട്‌ കടലാസ്‌ അന്നു കേസന്വേഷിച്ചിരുന്ന
ഹൊസ്‌ദുര്‍ഗ്‌ ഡിവൈ.എസ്‌.പിയായിരുന്ന ഹബീബ്‌ റഹ്‌മാനു ലഭിച്ചിരുന്നു. 
ഇത്‌ ആത്മഹത്യാകുറിപ്പാണെന്ന തരത്തില്‍ പ്രചാരണമുണ്‌ടായിരുന്നു. എന്നാല്‍, ബുര്‍ദ ബൈത്തിന്റെ ഈരടികളായിരുന്നു കുറിപ്പിലുണ്‌ടായിരുന്നതെന്നാണ്‌ പിന്നീടു വ്യക്തമായത്‌. കേസന്വേഷണത്തിന്റെ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ ഖാസിയുടെ മരുമകന്‍ അഹ്‌മദ്‌ ശാഫി ദേളി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്‌ ഖാസി സംയുക്ത സമര സമിതിയും കീഴൂര്‍ സംയുക്ത ജമാഅത്ത്‌ കമ്മിറ്റിയും എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലാ കമ്മിറ്റിയും കോടതിയെ സമീപിച്ചു. എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ നേതൃത്വത്തില്‍ ഇന്നലെ കാസര്‍കോട്ട്‌ വമ്പിച്ച പ്രതിഷേധ പ്രകടനവും നടന്നു. സി.ബി.ഐ.യുടെ ഈ കള്ളകഥക്കെതിരെ ജില്ലക്കു പുറമെ സംസ്ഥാനത്തുടനീളവും വൻ പ്രതിഷേധ പ്രകടനങ്ങൾ നടക്കാനിരിക്കുകയാണ്. അതിനിടെയാണ് ഖസിയുടെ കേസിൽ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചിരിക്കുന്നത്‌.