വാഫി-വഫിയ്യ കലോത്സവങ്ങള്‍ക്ക് പകിട്ടാര്‍ന്ന പരിസമാപ്തി; വളാഞ്ചേരി മര്‍ക്കസിന് ഓവറോള്‍

പോയിന്റ് നില: വളാഞ്ചേരി മര്‍ക്കസ്(1002), തൂത ദാറുല്‍ഉലൂം(799), വളവന്നൂര്‍ ബാഫഖി കോളജ്(570) 
വളാഞ്ചേരി: സംസ്ഥാന വാഫി-വഫിയ്യ കലോത്സവങ്ങള്‍ക്ക് പകിട്ടാര്‍ന്ന പരിസമാപ്തി. 1002 പോയിന്റ് നേടി വളാഞ്ചേരി മര്‍ക്കസ് ഓവറോള്‍ ചാമ്പ്യന്മാരായി. 799 പോയിന്റ്‌നടി തൂത ദാറുല്‍ഉലൂം, 570 പോയിന്റ് നേടി വളവന്നൂര്‍ ബാഫഖി കോളജുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
വൈകീട്ട് 7 ന് നടന്ന സമാപന സംഗമത്തില്‍ സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സി.ഐ.സി ഡയറക്ടര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നൈസര്‍ഗിക വാസനകള്‍ പ്രകടിപ്പിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതുമാണന്നും പ്രവാചക കാലത്തുതന്നെ അതിന് മാതൃകകളുണ്ടായിരുന്നെന്നും തങ്ങള്‍ പറഞ്ഞു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയായിരുന്നു. മതപഠനത്തതിന് കൃത്യമായ ദിശാബോധം നല്‍കിയ കോഴ്‌സാണ് വാഫിയെന്ന് അദ്ദേഹം പറഞ്ഞു. വളാഞ്ചേരി മര്‍ക്കസ് ജന: സെക്രട്ടറി ആദൃശ്ശേരി ഹംസകുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി. ഐ. സി പരീക്ഷാ ബോര്‍ഡ് കണ്‍ട്രോളര്‍ പ്രഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ലിയാര്‍ സമാപന സന്ദേശം നല്‍കി.
മൂന്ന് ഘട്ടങ്ങളായി നടന്ന കലോത്സവത്തില്‍ 3000 ത്തോളം പ്രതിഭകളാണ് 144 ഇനങ്ങളില്‍ മാറ്റുരച്ചത്.
പി.എം .എസ് എ കാട്ടിലങ്ങാടി യിലെ അബ്ദുല്‍ ശുക്കുര്‍ , കൂണ്ടൂര്‍ മര്‍ക്കസിലെ മുഹമ്മദ് ഹാരിസ്, വളാഞ്ചേരി മര്‍ക്കസിലെ ളിയാഉദ്ദീന്‍ എന്നിവര്‍ യഥാക്രമം ഊലാ, ആലിയ, ഉല്‍യ വിഭാഗങ്ങളില്‍ കലാപ്രതിഭകളായി
പെണ്‍കുട്ടികളുടെ നാലാമത് വഫിയ്യ ഫെസ്റ്റില്‍ 842 പോയിന്റുമായി അല്‍ഗൈസ് ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളജ,് മര്‍ക്കസ് ക്യാമ്പസ് വളാഞ്ചേരി ഓവറോള്‍ ചാമ്പ്യന്മാരായി. 340 പോയിന്റ് നേടി എം ടി എം ഒളവിലം , 333 പോയിന്റ് നേടി ബാഫഖി വളവന്നൂര്‍ കോളജുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. അല്‍ഗൈസ് വളാഞ്ചേരിയിലെ ഫാത്തിമ വി.കെ കലാതിലകമായും സഅദിയ്യ സലീം സര്‍ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.