എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനം: വയനാട് ജില്ലയില്‍ മേഖലകള്‍ ഒരുങ്ങുന്നു

കല്‍പ്പറ്റ: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഏപ്രില്‍ ആദ്യവാരം കാസര്‍ഗോഡ് വാദീതൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമായി. കാളമ്പാടി ഉസ്താദ് അനുസ്മരണത്തോടു കൂടിയാണ് ജില്ലയില്‍ മേഖലാതല സംഘാടക സമിതികള്‍ക്ക് രൂപം നല്‍കുന്നത്. പൊഴുതനയില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. അസീസ് കരേക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. സുബൈര്‍ കണിയാമ്പറ്റ പ്രമേയ വിശദീകരണം നടത്തി. ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഭാരവാഹികള്‍ യു കുഞ്ഞിമുഹമ്മദ്(ചെയര്‍മാന്‍) സമദ് വടക്കന്‍(കണ്‍വീനര്‍) തലപ്പുഴ മേഖലാ യോഗത്തില്‍ കെ സി അബ്ദുല്ല മൗലവി അദ്ധ്യക്ഷത വഹിച്ചു. എടപ്പാറ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. യു കെ നാസിര്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. യൂസഫ് ഫൈസി വാളാട്, അബ്ദുറഹ്മാന്‍ തലപ്പുഴ, മുഹമ്മദ് അഷ്‌റഫി സംസാരിച്ചു. തരുവണ മേഖലാ പരിപാടിയില്‍ പി കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. യു കെ നാസിര്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ഭാരവാഹികള്‍ പി ടി ഉസ്മാന്‍ ഫൈസി(ചെയര്‍മാന്‍) യു കെ നാസിര്‍ മൗലവി(കണ്‍വീനര്‍)
മാനന്താവാടി മേഖലാ യോഗത്തില്‍ നിസാര്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി പേരാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഭാരവാഹികള്‍ ജലീല്‍ ഫൈസി(ചെയര്‍മാന്‍) വി സി അമ്മദ്(കണ്‍വീനര്‍) മേപ്പാടിയില്‍ സൈതലവി ഹാജി അദ്ധ്യക്ഷത വഹിച്ചു. ജഅ്ഫര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി അനുസ്മരണവും, എന്‍ സൂപ്പി പ്രമേയ വിശദീകരണവും നടത്തി. ഭാരവാഹികളായി മുസ്തഫ മൗലവി(ചെയര്‍മാന്‍) ജഅ്‌സല്‍ യമാനി(കണ്‍വീനര്‍) തെരെഞ്ഞെടുത്തു. കമ്പളക്കാട് മേഖലാ പരിപാടിയില്‍ എ കെ സുലൈമാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. എസ് എം എഫ് ജില്ലാ പ്രസിഡണ്ട് ടി സി അലി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സുഹൈല്‍ വാഫി അനുസ്മരണ പ്രഭാഷണം നടത്തി. ഭാരവാഹികള്‍ സയ്യിദ് സാബിത്ത് റഹ്മാനി(ചെയര്‍മാന്‍) മുഹമ്മദ്കുട്ടി ഹസനി(കണ്‍വീനര്‍)
പടിഞ്ഞാറത്തറ മേഖലാ പരിപാടിയില്‍ മുഹ്‌യിദ്ദീന്‍ യമാനി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖാസിം ദാരിമി പന്തിപ്പൊയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഭാരവാഹികള്‍ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍(ചെയര്‍മാന്‍) പി സി ഉമര്‍ (കണ്‍വീനര്‍) എം കെ ഇബ്രാഹിം മൗലവി(ട്രഷറര്‍) അമ്പലവയല്‍ മേഖലാ പരിപാടി നാളെ(വെള്ളി) മൂന്നു മണിക്ക് അമ്പലവയല്‍ ടൗണ്‍ മദ്‌റസയിലും കല്‍പ്പറ്റ മേഖലാ 2 ന് ശനിയാഴ്ച 11 മണിക്ക് കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തിലും നടക്കും.
എസ് മുഹമ്മദ് ദാരിമി, ടി സി അലി മുസ്‌ലിയാര്‍, ഖാസിം ദാരിമി പന്തിപ്പൊയില്‍, ഇ പി മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുക്കും. പ്രചരണത്തിന്റെ രണ്ടാം ഘട്ടമായ വാദീതൈ്വബ സംഗമം നവമ്പര്‍ 1 ന് കമ്പളക്കാട് മേഖലയില്‍ തുടക്കം കുറിക്കും.