വെങ്ങപ്പള്ളി അക്കാദമി ദിക്ര്‍ വാര്‍ഷികം നവംബര്‍ 08 വെള്ളിയാഴ്ച; അക്കാദമി കമ്മിറ്റി യോഗം ശനിയാഴ്ച

SUIA WAYANADവെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്നു വരുന്ന മാസാന്ത ദിക്‌റിന്റെ പത്താമത് വാര്‍ഷികവും ദുആ മജ്‌ലിസും നവംബര്‍ 8 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ശംസുല്‍ ഉലമാ നഗറില്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യത വഹിക്കും. ജംഷീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എസ് മുഹമ്മദ് ദാരിമി, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ , ടി സി അലി മുസ്‌ലിയാര്‍ , ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍ , മൂസ ബാഖവി മമ്പാട് തുടങ്ങിയ പണ്ഡിതന്മാര്‍ പങ്കെടുക്കും. 
അക്കാദമി കമ്മിറ്റി യോഗം ശനിയാഴ്ച 
വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി കമ്മിറ്റി യോഗം നവംബര്‍ 9 ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് അക്കാദമി ഓഡിറ്റോറിയത്തില്‍ ചേരുന്നതാണെന്ന് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ അറിയിച്ചു.