"മഹല്ല് ശാക്തീകരണത്തിനൊരു കൂട്ടായ്മ" എസ് എം എഫ് ജില്ലാ പ്രതിനിധി സംഗമം 23 ന്

കല്‍പ്പറ്റ: മഹല്ലുകളില്‍ വര്‍ദ്ധിച്ചു വരുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരേയും അനാശാസ്യ പ്രവണതകള്‍ക്കെതിരെയും സമൂഹത്തെ ബോധവത്ക്കരിക്കുന്നതിനും സംസ്ഥാന കമ്മിറ്റിയുടെ അഞ്ചിന കര്‍മ്മ പദ്ധതി നടപ്പില്‍ വരുത്തി മഹല്ല് ശാക്തീകരണം സൃഷ്ടിക്കുന്നതിനുമായി 23 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ കമ്പളക്കാട് അന്‍സാരിയ്യ കോംപ്ലക്‌സില്‍ വെച്ച് ജില്ലാ പ്രതിനിധി സംഗമം നടത്താന്‍ ടി സി അലി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എസ് എം എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കെ ടി ഹംസ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ മഹല്ലുകളില്‍ നിന്നും പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, ഖത്തീബ്, സ്വദ്ര്‍ എന്നീ 5 പ്രതിനിധികള്‍ സമ്മേളിക്കുന്ന സംഗമത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പിണങ്ങോട് അബൂബക്കര്‍, തുടങ്ങിയവര്‍ സംബന്ധിക്കും. 
വിവിധ വിഷയങ്ങളില്‍ സി ടി അബ്ദുല്‍ ഖാദിര്‍ തൃക്കരിപ്പൂര്‍, എ കെ ആലിപ്പറമ്പ്, ജാഫര്‍ ഹുദവി മലപ്പുറം തുടങ്ങിയവര്‍ ക്ലാസ്സെടുക്കും. കെ കെ എം ഹനീഫല്‍ ഫൈസി, സി പി ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി പേരാല്‍, പി സി ഇബ്രാഹിം ഹാജി, ആലിക്കുട്ടി ഹാജി മാനന്തവാടി, ഉമര്‍ ചുള്ളിയോട്, ശംസുദ്ദീന്‍ റഹ്മാനി, ഉമര്‍ നിസാമി, ഹംസ ഫൈസി റിപ്പണ്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ എം ആലി സ്വാഗതവും കാഞ്ഞായി ഉസ്മാന്‍ നന്ദിയും പറഞ്ഞു.