
മഹല്ല് സംവിധാനങ്ങളുടെ ആധുനിക വല്‍കരണം, ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിംഗ്, വിദ്യഭ്യാസ- ഗൈഡന്‍സ് ക്ലാസുകള്‍, മഹല്ല് സര്‍വ്വേ പ്രൊജക്ടുകള്‍, മൈക്രോഫൈനാന്‍സിംഗ് വര്‍ക്ക്‌ഷോപ്പുകള്‍, കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് മഹല്ല് ശാക്തീകരണ പദ്ധതി ആവിശ്കരിച്ചിട്ടുള്ളത്. പ്രഥമഘട്ടത്തില്‍, തെരഞ്ഞെടുക്കപ്പെടുന്ന 100 മഹല്ല് ജമാഅത്തുകളിലാണ് പദ്ധതി നടപ്പാക്കുക. വിദ്യഭ്യാസം, ദഅ്‌വ, റിലീഫ്, ഇന്‍ഫര്‍മേഷന്‍, തര്‍ക്കപരിഹാരം, സന്നദ്ധ സേവനം തുടങ്ങിയ മഹല്ലുജമാഅത്തുകളുടെ മുഴുവന്‍ ഇടപെടല്‍ മേഖലകളിലും ക്രിയാത്മകമായ മാറ്റം സൃഷ്ടിക്കുന്ന തരത്തിലായിരിക്കും പദ്ധതി.
ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങള്‍ സംബന്ധിക്കും സംഘാടക സമിതി യോഗത്തില്‍ ഹാജി കെ. മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം ബീമാപള്ളി റഷീദ്, കെ.എച്ച് നസീര്‍ഖാന്‍ ഫൈസി, ഫഖ്രുദ്ദീന്‍ ബാഖവി, ആലങ്കോട് ഹസന്‍, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, എസ്. അഹ്മദ് റശാദി, ഷാനവാസ് മാസ്റ്റര്‍, ശാജഹാന്‍ ബദ്‌രി, എ.എച്ച്. അശ്‌റഫ്, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, കലാപ്രേമി ബശീര്‍, എ.ജി.എം ഫാറൂഖ്, ചിറ്റൂര്‍ ഉമര്‍, പൂലന്തറ ബേക്കര്‍, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, അബ്ദുസ്സലാം എ, സാജുദ്ദീന്‍ ഇ തുടങ്ങിയവര്‍ സംബന്ധിച്ചു.