ജാമിഅ നൂരിയ്യ:ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് 10 പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും

ഡിസംബര്‍ ആദ്യവാരം പ്രവര്‍ത്തനം ആരംഭിക്കും.
മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ: കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ 10 പഠന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് ചേര്‍ന്ന സ്ഥാപന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മുസ്‌ലിം ബഹു ജനങ്ങളില്‍ വ്യവസ്ഥാപിത മത വിദ്യാഭ്യാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍ രൂപപ്പെടുത്തിയ സെര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് പഠന കേന്ദ്രങ്ങളില്‍ തുടങ്ങുക. വിശ്വാസം, അനുഷ്ഠാനം, ചരിത്രം, ശാസ്ത്രം, ആനുകാലികം തുടങ്ങിയ വിഷയങ്ങളെ ഉള്‍പ്പെടുത്തി, ഖുര്‍ആന്റെ എല്ലാ അധ്യാപനങ്ങളെയും ലഘുവായി പരിചയപ്പെടുത്തുന്ന തരത്തിലാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്. ഡിസംബര്‍ ആദ്യവാരം പ്രവര്‍ത്തനം ആരംഭിക്കും
യോഗത്തില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, സി.പി ബാവ ഹാജി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുസ്സലാം ദാരിമി ഒളവട്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, മുഹമ്മദ് വളവന്നൂര്‍, സി.കെ അബ്ദുല്ല മാസ്റ്റര്‍, രണ്ടാര്‍ക്കര മീരാന്‍ മൗലവി, വി.പി പൂക്കോയ തങ്ങള്‍, ആശിഖ് കുഴിപ്പുറം, കെ. ഉസ്മാന്‍, എസ് ഹമീദ് ഹാജി, ഇ.കെ അബ്ദുല്‍ ഖാദിര്‍, ഫരീദ് റഹ്മാനി, ബാപ്പുട്ടി തങ്ങള്‍, ഉസ്മാന്‍ കല്ലാട്ടയില്‍, കെ അബ്ദുസ്സമദ്, മുഹമ്മദ് ഫൈസി അടിമാലി പ്രസംഗിച്ചു