തിരൂരങ്ങാടി:എസ്.കെ.എസ്.എസ്.എഫ് കൂരിയാട് ക്ലസ്റ്റര്‍ സര്‍ഗലയത്തില്‍ മണ്ണില്‍പിലാക്കല്‍ യൂണിറ്റ് ഒന്നാംസ്ഥാനം നേടി. പാണ്ടികശാല യൂണിറ്റ്, പാലച്ചിറമാട് യൂണിറ്റ് എന്നിവയ്ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. നിയാസ് വാഫി ഉദ്ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് പാണ്ടികശാല അധ്യക്ഷനായി. ജലീല്‍ ചാലില്‍കുണ്ട് ട്രോഫികള്‍ നല്‍കി.