കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍ അറിയാന്‍
വൈക്കം മുഹമ്മദ്ബഷീര്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ സര്‍വകലാശാലയില്‍ ചിത്രരചനാ ക്യാമ്പ് നടത്തും
കാലിക്കറ്റ് സര്‍വകലാശാലയിലെ നിര്‍ദിഷ്ട ബഷീര്‍ മ്യൂസിയത്തില്‍ സ്ഥാപിക്കുന്നതിന് വൈക്കം മുഹമ്മദ്ബഷീറിന്റെ ചിത്രങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളും ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വരയ്ക്കുന്നതിനായി പ്രത്യേക ചിത്രരചനാ ക്യാമ്പ് നടത്തുമെന്ന് വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാം അറിയിച്ചു. മ്യൂസിയം കോംപ്ലക്‌സ് സന്ദര്‍ശിച്ച ചിത്രകാരന്‍ ആര്‍.ഡി. ദത്തന്‍, മുന്‍ ചീഫ് സെക്രട്ടറിയും പ്രമുഖ ചിത്രകാരിയുമായ ലിസി ജേക്കബ് എന്നിവരുമായി നടത്തിയ കൂടിയാലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വൈസ് ചാന്‍സലര്‍. ബഷീര്‍ ചിത്രങ്ങള്‍ വരച്ചുനല്‍കുമെന്ന് ആര്‍.ഡി. ദത്തനും ലിസി ജേക്കബും അറിയിച്ചു. മ്യൂസിയം ഹാളിന്റെ പ്രവേശന കവാടത്തില്‍ ബഷീര്‍ പ്രതിമയും ചുമര്‍ചിത്ര ശില്പവും സ്ഥാപിക്കും. 75 അടി നീളത്തില്‍ പുറംചുമരില്‍ ഏഴ് അടി ഉയരത്തില്‍ ചുമര്‍ചിത്രം ഒരുക്കും. ഹാളില്‍ ഒരു ഭാഗത്ത് ബഷീര്‍ മഹാത്മാഗാന്ധിയെ തൊട്ടതിന്റെ ദൃശ്യം പുനഃസൃഷ്ടിക്കുമെന്നും ഡോ. എം.എം. ബഷീര്‍ അറിയിച്ചു.
ബഷീര്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് ഇ-മെയിലില്‍ ബന്ധപ്പെടാം -basheerchair*
യു.ജി.സി ഗവേഷണ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു
ഇന്ത്യയും അമേരിക്കയും സംയുക്തമായി സിങ്-ഒബാമ 21-ാം സെഞ്ച്വറി നോളജ് ഇനീഷ്യേറ്റീവ് എന്ന പ്രോഗ്രാമിന് തുടക്കംകുറിച്ചു. ഉന്നത വിദ്യാഭ്യാസ ഗവേഷണരംഗത്ത് രണ്ട് രാജ്യങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 1956-ലെ യു.ജി.സി ആക്ട് പ്രകാരം സെക്ഷന്‍ 12 (ബി) ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കും ദേശീയ പ്രാധാന്യമുള്ള മറ്റു സ്ഥാപനങ്ങള്‍ക്കും താഴെകൊടുത്ത വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നതിന് ധനസഹായത്തിനായി അപേക്ഷിക്കാം. എനര്‍ജി സ്റ്റഡീസ്, സസ്റ്റൈനബ്ള്‍ ഡവലപ്‌മെന്റ്, ക്ലൈമറ്റ് ചെയ്ഞ്ച്, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, എജ്യുക്കേഷന്‍ ആന്‍ഡ് എജ്യുക്കേഷണല്‍ റിഫോം ആന്‍ഡ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍. അപേക്ഷകള്‍ മാര്‍ച്ച് 15 വരെ യു.ജി.സി സ്വീകരിക്കും. വിവരങ്ങള്‍ക്ക് -http://www.ugc.ac.in/pdfnews/9807232~proposalusindiaic.pdf.
വൈക്കം മുഹമ്മദ്ബഷീര്‍ മ്യൂസിയം പ്രദര്‍ശനവസ്തുക്കള്‍ തേടുന്നു
വൈക്കം മുഹമ്മദ്ബഷീര്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ബഷീര്‍ മ്യൂസിയം ആരംഭിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ബഷീര്‍ എഴുതിയ കത്തുകള്‍, അദ്ദേഹത്തിന്റെ കൈയെഴുത്ത്പ്രതികള്‍, ബഷീറിന്റെ ഓര്‍മയുണര്‍ത്തുന്ന വസ്തുവകകള്‍ എന്നിവ കിട്ടാവുന്നിടത്തോളം ശേഖരിച്ച് സംഭാവന നല്‍കുന്നവരുടെ പേരുവിവരത്തോടെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. കത്തുകളും കൈയെഴുത്ത് പ്രതികളും തിരികെ വേണമെന്നുള്ളവര്‍ക്ക് കോപ്പിയെടുത്ത ശേഷം ഭദ്രമായി തിരിച്ചെത്തിക്കുന്നതായിരിക്കും. ഇക്കാര്യത്തില്‍ ബഷീറിന്റെ സുഹൃത്തുക്കളുടെയും ആരാധകരുടെയും ശ്രദ്ധ പതിഞ്ഞുകാണാന്‍ ആഗ്രഹിക്കുന്നു. എല്ലാവരുടെയും സഹകരണം ഉണ്ടെങ്കില്‍ മാത്രമേ സങ്കല്‍പ്പിക്കുന്ന തരത്തില്‍ ബഷീര്‍ മ്യൂസിയം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. അനേകം കലാകാരന്‍മാര്‍ ബഷീറിന്റെ ശില്പങ്ങള്‍ ചെയ്തിട്ടുണ്ട്. അനേകംപേര്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. എത്തിക്കാന്‍ പ്രയാസമുള്ളവര്‍ അറിയിച്ചാല്‍ സര്‍വകലാശാല അധികൃതര്‍ നേരില്‍വന്ന് അവ സ്വീകരിക്കുന്നതാണ്. ഉത്തരവാദിത്വത്തോടെ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ വൈക്കം മുഹമ്മദ്ബഷീര്‍ ചെയറിന്റെ പ്രൊഫസര്‍ ഡോ. എം.എം. ബഷീറിനെ സര്‍വകലാശാല ചുമതലപ്പെടുത്തിയിരിക്കുന്നു. വസ്തുവകകള്‍ അയയ്‌ക്കേണ്ട വിലാസം: വിസിറ്റിങ് പ്രൊഫസര്‍, വൈക്കം മുഹമ്മദ്ബഷീര്‍ ചെയര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, പിന്‍ 673635 (ഫോണ്‍: 9447311142), ഇ-മെയില്‍ basheerchair
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല എം.എസ്‌സി ഫിസിക്‌സ് 1990 മുതല്‍ 2008 പ്രവേശനം വരെയുള്ള (സി.സി.എസ്.എസ്, സി.യു.സി.എസ്.എസ് ഒഴികെ) സ്‌പെഷല്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ച്ച് 12ന് സര്‍വകലാശാല സെനറ്റ് ഹാളില്‍ ആരംഭിക്കും. ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ മാര്‍ച്ച് ആറുമുതല്‍ ലഭ്യമാകും. മറ്റ് എം.എ/എം.എസ്‌സി സ്‌പെഷല്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2012 ഒക്‌ടോബറില്‍ നടത്തിയ മൂന്നാംസെമസ്റ്റര്‍ സപ്ലിമെന്ററി, 2012 ജൂലായില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി, 2012 നവംബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി ബി.എ.എസ്.എല്‍.പി (നോണ്‍ സി.സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. കാലിക്കറ്റ് സര്‍വകലാശാല 2012 മെയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ അഫ്‌സല്‍ ഉല്‍ ഉലമ (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്-സി.സി.എസ്.എസ് യു.ജി) പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് മാര്‍ച്ച് 14 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ പരീക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്‌സി/ബി.കോം/ബി.ബി.എ പരീക്ഷകള്‍ മാര്‍ച്ച് ഒമ്പത്, 16, 23 തീയതികളില്‍ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍നിന്ന് മാര്‍ച്ച് ആറുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷാ നടത്തിപ്പിന് പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് അനുവദിക്കുന്ന പ്രതിഫലം വര്‍ധിപ്പിച്ചു. വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മൂന്നാംവര്‍ഷ ട്യൂഷന്‍ഫീ അടയ്ക്കാം
വിദൂരവിദ്യാഭ്യാസ വിഭാഗം കോണ്‍ടാക്ട് ക്ലാസ് തിരഞ്ഞെടുത്ത മൂന്നാംവര്‍ഷ ട്യൂഷന്‍ഫീ അടയ്ക്കാത്ത റഗുലര്‍, ഓപ്പണ്‍, നോണ്‍ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ഫൈനോടുകൂടി ട്യൂഷന്‍ഫീ അടയ്ക്കാന്‍ ഒരവസരംകൂടി നല്‍കുന്നു. ട്യൂഷന്‍ഫീ 1500 രൂപ ഫൈനോടുകൂടി അടച്ചാല്‍ മൂന്നാംവര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ്.
പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാനതീയതി മാര്‍ച്ച് 15. വിശദവിവരങ്ങള്‍ക്ക് 0494-2407371, 2407356, 2407512 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.