മലപ്പുറം:ചമ്രവട്ടം പ്രശ്‌നത്തില്‍ വര്‍ഗീയതയിളക്കിവിട്ട് മുതലെടുപ്പിന് ശ്രമിക്കുന്ന തത്പര കക്ഷികളെ കരുതിയിരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ശ്രീകോവിലിന് തീപിടിച്ച ഘട്ടത്തില്‍ പ്രദേശവാസികള്‍ ജാതിമത വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായാണ് അടിയന്തര സാഹചര്യത്തെ നേരിട്ടത്. ഇത് എല്ലാവരും മനസ്സിലാക്കണമെന്നും മറിച്ചുള്ളതെല്ലാം കുപ്രചരണങ്ങള്‍ ആണെന്നും സംഭവം മുതെലെടുക്കാനായി ചിലര്‍ നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയായി നേതാക്കള്‍ പത്ര കുറിപ്പില്‍ അറിയിച്ചു .