മലപ്പുറം
: ആള്‍
ഇന്ത്യാ കോണ്‍ഫഡറേഷന്‍ ഓഫ്
എസ്.സി/എസ്.
ടി, ലോര്‍ഡ്
ബുദ്ധാ യൂണിവേഴ്‌സല്‍
സൊസൈറ്റി,അംബേദ്കര്‍
എജുക്കേഷന്‍ ഫൗണ്ടേഷന്‍
എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍
നല്‍കുന്ന 2012 - 13 വര്‍ഷത്തെ
മഹാത്മാ ഫൂലെ നാഷണല്‍ എക്‌സലന്‍സി
അവാര്‍ഡിന് അന്നഹ്ദ അറബി
മാസിക മാനേജിംഗ് എഡിറ്ററും
ഇസ്ലാമിക് നെറ്റ് വര്‍ക്
ഫോര്‍ സബീല്‍ അലുംനി
ജന.സെക്രട്ടറിയുമായ
കെ. സൈനുല്‍
ആബീദീന്‍ ഹുദവി പുത്തനഴി
അര്‍ഹനായി. 2006 ല്‍
പ്രസിദ്ധീകരണം ആരംഭിച്ച
അന്നഹ്ദ അറബിക് മാസികയിലൂടെ
ഇന്ത്യയില്‍ അറബി ഭാഷാ
പ്രചാരത്തിന് നല്‍കിയ സമഗ്ര
സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ്
അവാര്‍ഡ്. അലിഗര്‍
മുസ്ലിം യൂനിവേഴ്‌സിറ്റിയുടെ
സര്‍സയ്യിദ് അവാര്‍ഡ്,
2011 -12 വര്‍ഷത്തെ
അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ്,
ചാപ്പനങ്ങാടി
ബാപ്പു മുസ്ലിയാര്‍ അവാര്‍ഡ്,
ജയ്ഹൂണ്‍
ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ്
ചനല്‍ സാഹിത്യ അവാര്‍ഡ് എന്നിവ
ഇതിനകം നേടിയെ ഇദ്ദേഹം കെ.എ.ടി.
എഫ്,
എം.എസ്,എം
എന്നിവയുടെ പ്രബന്ധ രചനാ
മത്സരങ്ങളിലും ഒന്നാം സ്ഥാനം
നേടിയിട്ടുണ്ട്. കാലിക്കറ്റ്
യൂണിവേഴ്‌സിറ്റിയില്‍ നിന്ന്
അറബി സാഹിത്യത്തിലും ദാറുല്‍
ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍
നിന്ന് ഇസ്ലാമിക് സ്റ്റഡീസിലും
ബിരുദാനന്തര ബിരുദം നേടിയ
ഇദ്ദേഹം ഇപ്പോള്‍ കാലിക്കറ്റ്
യൂണിവേഴ്‌സിറ്റി ഗവേഷണ
വിദ്യാര്‍ത്ഥി കൂടിയാണ്.
ഏപ്രില്‍ 14
ന് തിരുവനന്തപൂരത്ത്
നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടി അവാര്‍ഡ്
സമ്മാനിക്കും. സമസ്ത
ജന.സെക്രട്ടറി
ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്ലിയാര്‍ ,മന്ത്രി
എ.പി
അനില്‍കുമാര്‍ എന്നിവര്‍
അനുമോദിച്ചു.