മാഗസിന്‍ പ്രകാശനം അത്തിപ്പറ്റ ഉസ്താദ് നിര്‍വ്വഹിക്കുന്നു |
വെങ്ങപ്പള്ളി
: വിദ്യാര്‍ത്ഥികള്‍
സര്‍വ്വവും വിജ്ഞാനത്തിന്
വേണ്ടി സമര്‍പ്പിക്കണമെന്നും
ഗുരുവര്യന്മാരേയും മാതാപിതാക്കളേയും
പൂര്‍ണ്ണമായി അനുധാവനം
ചെയ്യുന്നവരാവണമെന്നും
പ്രമുഖ സൂഫീ വര്യന്‍ അത്തിപ്പറ്റ
മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍
പറഞ്ഞു. വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‍ലാമിക്
അക്കാദമിയില്‍ വിദ്യാര്‍ത്ഥികളോട്
നസ്വീഹത്ത് നടത്തുകയായിരുന്നു
അദ്ദേഹം. സമസ്ത
ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ
മുസ്‍ലിയാര്‍, മുഹമ്മദ്കുട്ടി
ഹസനി, ഖാസിം
ദാരിമി പന്തിപ്പൊയില്‍,
കെ എ നാസര്‍
മൗലവി, ജഅ്ഫര്‍
ഹൈത്തമി, മൂസാ
ബാഖവി, ശഹീറലി
ശിഹാബ് തങ്ങള്‍, ശിഹാബുദ്ദീന്‍
തങ്ങള്‍ വാഫി, നാസിര്‍
ഹാജി എരുമാട്, ഹാമിദ്
റഹ്‍മാനി തുടങ്ങിയവര്‍
സംബന്ധിച്ചു. വിദ്യാര്‍ത്ഥികള്‍
തയ്യാറാക്കിയ മാഗസിന്‍ നാസിര്‍
ഹാജി എരുമാടിന് മല്‍കി
അത്തിപ്പറ്റ ഉസ്താദ് പ്രകാശനം
ചെയ്തു. ഹാരിസ്
ബാഖവി സ്വാഗതവും എ കെ സുലൈമാന്‍
മൗലവി നന്ദിയും പറഞ്ഞു.