കടമേരി റഹ്മാനിയ്യ റൂബി ജൂബിലിസമ്മേളനം; കൊടുവള്ളി മേഖല റഹ്മാനീസ് സംഗമം

കൊടുവള്ളി: റഹ്മാനിയ്യ കടമേരി റൂബി ജൂബിലിസമ്മേളന പ്രചാരണാര്‍ഥം മേഖല വിദ്യാര്‍ഥി സംഗമം കൊടുവള്ളി ഇസ്‌ലാമിക് സെന്ററില്‍ നടന്നു.
സമ്മേളന പ്രചാരനാര്‍ത്ഥം വിവിധ മേഖലകളില്‍ നടന്നു വരുന്ന സംഗമത്തിന്‍റെ ഭാഗമായാണ് പരിപാടി നടന്നത്  ബഷീര്‍ റഹ്മാനി തിരുവമ്പാടി ഉദ്ഘാടനം ചെയ്തു. ഹനീഫ് റഹ്മാനി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു. ത്വയ്യിബ് നാദാപുരം മുഖ്യപ്രഭാഷണം നടത്തി. റാഫി റഹ്മാനി, സിദ്ദിഖ് റഹ്മാനി, അഷ്‌റഫ് സഖാഫി, വി.കെ. ഉനൈസ് എന്നിവര്‍ പ്രസംഗിച്ചു. ഇ.ടി. അഷ്‌റഫ് സ്വാഗതവും എം. സാദിഖ് നന്ദിയും പറഞ്ഞു.