കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. ബാപ്പു മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു |
കടമേരി
: 'സമന്വയത്തിന്റെ
നാല്‍പതാണ്ട്' എന്ന
പ്രമേയാധിഷ്ഠിതമായി ഏപ്രില്‍
18,19,20,21 തിയ്യതികളില്‍
നടക്കുന്ന കടമേരി റഹ്മാനിയ്യ
അറബിക് കോളേജ് റൂബി ജൂബിലി
സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച്
അറബിക് കോളേജ് വിദ്യാര്‍ത്ഥികളെയും
രക്ഷിതാക്കളെയും പങ്കെടുപ്പിച്ച്
സംഘടിപ്പിച്ച സ്പര്‍ശം സംഗമം
ശ്രദ്ധേയമായി. ചടങ്ങില്‍
മാനേജര്‍ ചീക്കിലോട്ട്
കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍
അദ്ധ്യക്ഷത വഹിച്ചു.
സമസ്ത സെക്രട്ടറിയും
കേരള ഹജ്ജ് കമ്മിറ്റി
ചെയര്‍മാനുമായ കോട്ടുമല
ടി.എം.ബാപ്പു
മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.
സി.എച്ച്
മഹ്മൂദ് സഅദി റൂബി ജൂബിലി
സന്ദേശം നല്‍കി. സൈനുദ്ധീന്‍
മുസ്‌ല്യാര്‍, കോടൂര്‍
മുഹ്‌യുദ്ദീന്‍ മുസ്‌ല്യാര്‍,
മുടിക്കോട്
മുഹമ്മദ് മുസ്‌ല്യാര്‍,
യൂസുഫ് ഫൈസി,
മാഹിന്‍
മുസ്‌ല്യാര്‍, ചിറക്കല്‍
ഹമീദ് ഫൈസി, അബ്ദുസമദ്
റഹ്മാനി, റാഷിദ്
അശ്അരി, അബ്ദുന്നാഫിഅ്
റഹ്മാനി, റഷീദ്
റഹ്മാനി, കബീര്‍
റഹ്മാനി, അസീസ്
വാഫി, സലാം
റഹ്മാനി, അബ്ബാസ്
റഹ്മാനി പ്രസംഗിച്ചു.
ബഷീര്‍ ഫൈസി
ചീക്കോന്ന് സ്വാഗതവും ജനീഫ്
വാഫി നന്ദിയും പറഞ്ഞു.