റഷ്യയുടെ തല്സ്ഥാനമായ മോസ്കോയില്‍ ഇസ്‌ലാമിക കലകളുടെ പ്രദര്‍ശനം. മോസ്കോയിലെ പുഷ്കിന്‍ മ്യൂസിയം ആണ് ‘Allah’s 99 Names’ എന്ന് നാമകരണം ചെയ്തിരിക്കുന്ന കലാപ്രദര്‍ശനം ഒരുക്കിയിരിക്കന്നത്. ഫെബ്രുവരി 20 ന് ആരംഭിച്ച പ്രദര്‍ശനം മെയ് 26 വരെ നീണ്ടു നില്‍ക്കും.
9 ാം നൂറ്റാണ്ടു മുതലുള്ള ഇസ്‌ലാമിക ലോകത്തെ വിവിധ കലാരൂപങ്ങളാണ് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ഇറാഖ്, ഇറാന്, ചൈന തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇനങ്ങള്‍ ശേഖരത്തിലുണ്ട്. റഷ്യയിലെ പ്രസിദ്ധമായ ഇസ്‌ലാമിക കലാകേന്ദ്രമായ മെര്‍ജാനി ഫൌണ്ടേഷനുമായി സഹകരിച്ചാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
പതിനാറാം നൂറ്റാണ്ടിലെ ഒരു മുസ്വല്ലയാണ് പ്രദര്‍ശനത്തിനലെ പ്രധാനപ്പെട്ട ഇനം. അല്ലാഹുവിന്‍റെ 99 പരിശുദ്ധ നാമങ്ങളും സുവര്‍ണലിപിയില് ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടതില്‍.
ഈ മുസല്ല അത്രയും പ്രധാനപ്പെട്ട ഒന്നാണെന്ന തിരിച്ചറിവില്‍ നിന്നാണ് പ്രദര്‍ശനനത്തിന് മുസല്ലയെ അടസ്ഥാനമാക്കിയുളള പേര് വെച്ചത്- മര്‍ജാനി ഫൌണ്ടേഷന്‍ പ്രസിഡണ്ട് വിശദീകരിക്കുന്നു.
പൊതുജനങ്ങള്‍ക്കായി ഇസ്‌ലാമിക കലകളെ കുറിച്ചുള്ള പ്രത്യേക ക്ലാസുകളും പ്രദര്‍ശനത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ട്