സൗദി ഇസ്‌ലാമിക് സെന്റ്റെര്‍ സാക്ഷ്യം ഇ മാഗസിന്‍ പുറത്തിറങ്ങി.

സൗദി : ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി പുറത്തിറക്കിയ സാക്ഷ്യം ഇ മാഗസിന്റ്റെ സ്വിച് ഓണ്‍ കര്‍മ്മം മക്കയില്‍ പ്രമുഖ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാനിധ്യത്തില്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുല്‍ റഹ്മാന്‍ മൗലവി നിര്‍വഹിച്ചു. പ്രെസിടെണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു.ചീഫ് എഡിറ്റര്‍ ടി എച്ച് ദാരിമി മേലാറ്റൂര്‍ മാഗസിന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.എല്ലാ അറബി മാസവും ആദ്യം മാഗസിന്‍ പുറത്തിറക്കുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു. അബ്ദുല്‍ റസാ ഖ് വളക്കൈ ,കബീര്‍ കെ പുരം ,അഷ്‌റഫ്‌ ബാഖവി താഴേക്കോട് ,മാഹിന്‍ ദാരിമി കൊടഗ് 
,മുജീബ്മക്ക ,സിദ്ദീ ഖ് വളമംഗലം,അന്‍ വരി ഹാഇല്‍,ഹസൈനാര്‍,തുടങ്ങിയവര്‍ സംബ്ബദ്ദിച്ചു.നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്‌ലം അടക്കാത്തോട് സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.