SKSSF പള്ളിപ്പുറായ ശാഖാ ശിഹാബ് തങ്ങള്‍ ആണ്ടുനേര്‍ച്ച

എടവണ്ണപ്പാറ: എസ്.കെ.എസ്.എസ്.എഫ് പള്ളിപ്പുറായ ശാഖാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ ആണ്ടുനേര്‍ച്ച നടത്തി. എം.പി. അലിഹാജി അധ്യക്ഷത വഹിച്ചു. പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, കെ.കെ.മമ്മദ്കുട്ടി ഹാജി, കെ.പി.മുഹമ്മദാജി, എം.എ. വാഹിദ് മുസ്‌ലിയാര്‍, കെ.സിദ്ദീഖ് എന്നിവര്‍ പ്രസംഗിച്ചു.