റിയാദ്
: റിയാദ്
ഇസ്‍ലാമിക് സെന്‍ററിന്‍റെ
2012 ലെ
കലണ്ടര്‍ പ്രകാശനം മുഹമ്മദ്
തങ്ങള്‍ ചെട്ടിപ്പടി,
SYS സംസ്ഥാന
സെക്രട്ടറി മുസ്തഫ മാസ്റ്റര്‍
മുണ്ടുപാറക്ക് നല്‍കിക്കൊണ്ട്
പ്രകാശനം ചെയ്തു. ചടങ്ങില്‍
ഇസ്‍ലാമിക് സെന്‍റര്‍
പ്രസിഡന്‍റ് മുസ്തഫ ബാഖവി
പെരുമുഗം അദ്ധ്യക്ഷത വഹിച്ചു.
കാവനൂര്‍ മജ്മ
സെക്രട്ടറി സി.എം.
കുട്ടി സഖാഫി
മുഖ്യപ്രഭാഷണം നടത്തി.
ആശംസകള്‍
നേര്‍ന്നുകൊണ്ട് ഇസ്‍ലാമിക്
സെന്‍റര്‍ ചെയര്‍മാന്‍
എന്‍.സി.
മുഹമ്മദ്
കണ്ണൂര്‍, മുസ്തഫ
മാസ്റ്റര്‍ മുണ്ടുപാറ,
അബൂബക്കര്‍
ഫൈസി ചെങ്ങമനാട്, അബൂബക്കര്‍
ബാഖവി മാരായമംഗലം എന്നിവര്‍
പ്രസംഗിച്ചു.
ചിട്ടയോടെയുള്ള
റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ
പ്രവര്‍ത്തനങ്ങളെ മുസ്തഫ
മാസ്റ്ററും സി.എം.
കുട്ടി ഉസ്താദും
പ്രശംസിച്ചു. ഈ
പ്രാവശ്യം ഇസ്‍ലാമിക് സെന്‍റര്‍
സെക്രട്ടറിയേറ്റ് മെന്പര്‍മാരില്‍
നിന്നും ഹജ്ജിന് പോകുന്ന
ഉമ്മര്‍കോയ യൂണിവേഴ്സിറ്റി,
ഹംസക്കോയ
പെരുമുഗം, ഹൈദരലി
വാഫി ഇരിങ്ങാട്ടിരി,
അബുട്ടി
മാസ്റ്റര്‍ ശിവപുരം എന്നിവര്‍ക്ക്
സെക്രട്ടറിയേറ്റ് ഹജ്ജ്
യാത്രയയപ്പും നല്‍കി.
അബ്ദുല്ല
ഫൈസി കണ്ണൂര്‍, റസാഖ്
വളകൈ, ശൗക്കത്ത്
കാഞ്ഞിരപ്പുഴ, നൌഷാദ്
വൈലത്തൂര്‍, ഇഖ്ബാല്‍
കാവനൂര്‍, ബശീര്‍
താമരശ്ശേരി, സൈദാലി
വംബൂര്‍, അശ്റഫ്
ഫൈസി വാളക്കാട്, നാസര്‍
ഗ്രീന്‍ലാന്‍റ് എന്നിവര്‍
നേതൃത്വം നല്‍കി. ഇസ്‍ലാമിക്
സെന്‍റര്‍ സെക്രട്ടറി
അലവിക്കുട്ടി ഒളവട്ടൂര്‍
സ്വാഗതവും ഹംസ മൂപ്പന്‍
ഇരിട്ടി നന്ദിയും പറഞ്ഞു.