കോഴിക്കോട്: ദുല്‍ഹജ്ജ് 29ന് ശനിയാഴ്‌ച രാത്രി മാസപ്പിറവി ദര്‍ശിച്ചതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 27ന് ഞായറാഴ്‌ച മുഹര്‍റം ഒന്നും ഡിസംബര്‍ 6ന് ചൊവ്വാഴ്‌ച മുഹര്‍റം 10ഉം ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മലപ്പുറം ഖാസി ഒ.പി.എം മുത്ത് കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.