പരിപാടികള്‍ തത്സമയം കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍
മമ്പുറം നേര്ച്ചയില്‍ നിന്ന് (ഫയല്‍ ഫോട്ടോ) |
തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ 173-ാം ആണ്ടുനേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന കൂട്ടസിയാറത്തിന് ശേഷം സയ്യിദ് അഹമ്മദ്ജിഫ്‌രി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആണ്ടുനേര്‍ച്ചയ്ക്ക് തുടക്കമായത്. മമ്പുറം ഖത്തീബ് വി.പി. അബ്ദുല്ലക്കോയ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി.
ഞായറാഴ്ചയായതിനാല്‍ ഇന്നലെ മഖാമില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച മുതല്‍ മഗ്‌രിബ് നമസ്‌കാരത്തിനുശേഷം നടക്കുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ മതപ്രഭാഷണ പരമ്പര സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച നടക്കുന്ന പ്രഭാഷണ സമ്മേളനം സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും.
വ്യാഴാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനുശേഷം കോഴിക്കോട് വലിയ ഖാളി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലിയുടെ നേതൃത്വത്തില്‍ സ്വലാത്ത് മജ്‌ലിസ് നടക്കും. സമാപനദിവസമായ നാലിന് 9.30ന് അന്നദാനം നടക്കും.
പരിപാടിയുടെ മുഖ്യ ഭാഗങ്ങള്‍ തത്സമയം ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ഉണ്ടായിരിക്കുമെന്ന് അട്മിന്‍സ് ഡെസ്കില്‍ നിന്നറിയിച്ചു.
പരിപാടിയുടെ മുഖ്യ ഭാഗങ്ങള്‍ തത്സമയം ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ഉണ്ടായിരിക്കുമെന്ന് അട്മിന്‍സ് ഡെസ്കില്‍ നിന്നറിയിച്ചു.