'വിശുദ്ധ ഖുര്‍ആന്‍ മനോഹര പാരായണം' കോഴിക്കോട്‌, വയനാട്‌, നീലഗിരി, ഗൂര്‍ഗ്‌, തിരൂരങ്ങാടി താലൂക്ക്‌ ഖുര്‍ആന്‍ : ശില്‍പശാല ഇന്ന്‌

കോഴിക്കോട്‌ : വിശുദ്ധ ഖുര്‍ആന്‍ പഠനം കാര്യക്ഷമമാക്കുന്നതിന്‌ വേണ്ടി സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ മദ്‌റസാ തലങ്ങളില്‍ നടപ്പിലാക്കുന്ന ഖുര്‍ആന്‍ ശില്‍പശാല ഇന്ന്‌ 20.11.2011 (ഞായര്‍ ) കോഴിക്കോട്‌, വയനാട്‌, നീലഗിരി, ഗൂര്‍ഗ്‌, തിരൂരങ്ങാടി താലൂക്കുകളില്‍ നടക്കും. അധ്യാപനം നവ സമീപനം, പ്രായോഗികം, മനശാസ്‌ത്രം, ഖുര്‍ആന്‍ പാരായണ, ശാസ്‌ത്ര നിയമ പഠനം, പാരായണ പഠനം എന്നീ വിഷയങ്ങളിലാണ്‌ ക്ലാസ്‌ നടക്കുന്നത്‌.