SKSSF പ്രവര്‍ത്തകന്റെ വീടും ബൈക്കും തകര്‍ത്തു

ഉദുമ : ഉദുമ മേഖലയിലെ മാങ്ങാട്‌ - വെടക്കുന്ന്‌ യൂണിറ്റ്‌ SKSSF പ്രവര്‍ത്തകന്‍ ഹനീഫിന്റെ വീടും ബൈക്കും എസ്‌.എസ്‌.എഫ്‌ പ്രവര്‍ത്തകന്‍ ഫൈസലിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ഇരുളിന്റെ മറവില്‍ അക്രമിച്ചു തകര്‍ത്തു. വീടിലുണ്ടായിരുന്ന ഹനീഫിനും ഭാര്യയ്‌ക്കും മകന്‍ ഷാനിദിനും പരിക്കേറ്റു. SKSSF പ്രവര്‍ത്തകന്റെ വീട്‌ ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജില്ലാ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ട്രഷറര്‍ ഹാരീസ്‌ ദാരിമി ബെദിര, ഉദുമ മേഖല പ്രസിഡണ്ട്‌ ഹമീദലി നദ്‌വി, ജനറല്‍ സെക്രട്ടറി യൂസഫ്‌ ഹുദവി മുക്കൂട്‌, മഹ്മൂദ്‌ ദേളി, അബ്‌ദുല്ല യമാനി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ഐക്യത്തോടും സൗഹാര്‍ദ്ദത്തോടും കഴിയുന്ന മഹല്ലുകളില്‍ ഇരുളിന്റെ മറവില്‍ പ്രശ്‌നങ്ങളുണ്ടാക്കി അതുമുതലെടുത്ത്‌ സംഘടന വളര്‍ത്താനുളള വിഘടിതരുടെ നീക്കം പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഇതിന്‌ കനത്ത വില നല്‍കേണ്ടിവരുമെന്നും സ്ഥലം സന്ദര്‍ശിച്ച്‌ ജില്ലാ നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കി.