പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ WAMY സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി

പ്രമുഖ സുന്നീ പണ്ഡിതനും സമസ്ത കേരള സുന്നീ യുവജന സംഘം (SYS) ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ വേള്‍ഡ് അസ്സംബ്ലി ഓഫ് മുസ്‌ലിം യൂത്ത്‌ (WAMY) സെക്രട്ടറി ജനറല്‍ ഡോ.സാലിഹ് ബിന്‍ സുലൈമാന്‍ അല്‍ വുഹൈബുമായി കൂടിക്കാഴ്ച്ച നടത്തുന്നു. മത-സാമുദായിക സേവന രംഗത്ത്‌  85 വര്‍ഷം പിന്നിട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ  ഫെബ്രുവരിയില്‍ മലപ്പുറത്ത്‌ നടക്കുന്ന വാര്‍ഷിക മഹാസമ്മേളനത്തിന്  അദ്ദേഹം ആശംസകള്‍ നേര്‍ന്നു.