കാരക്കുന്ന് : മഞ്ചേരി ജാമിഅ ഇസ്‌ലാമിയ ഇരുപതാം വാര്‍ഷിക സമാപനസമ്മേളനം വ്യാഴാഴ്ച മുതല്‍ ശനിയാഴ്ചവരെ കാരക്കുന്ന് ജാമിഅ നഗറില്‍ നടക്കും. വ്യാഴാഴ്ച ശംസുല്‍ ഉലമ സ്മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മോഡല്‍ സ്‌കൂള്‍ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ട്രന്‍ഡ് പവലിയന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിപുലീകരിച്ച ജാമിഅ കാമ്പസ് മസ്ജിദ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 25ന് ജാമിഅ ജൂനിയര്‍ ഫെസ്റ്റ്, ജാമിഅ അലുംനിഫെസ്റ്റ്, പ്രവാസികൂട്ടായ്മ തുടങ്ങിയവ നടക്കും. പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 26ന് ജില്ലാ പ്രതിനിധി സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഗ്രീന്‍ കാമ്പസ് ഉദ്ഘാടനം മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും.
- ജലീല്‍ കാരക്കുന്ന്