ബഹ്‌റൈന്‍ സമസ്‌ത മുഹര്‍റം കാമ്പയിനു തുടക്കമായി

സുന്നികള്‍ യാഥാസ്ഥികര്‍ തന്നെ: ഉസ്‌താദ്‌ റസാഖ്‌ നദ്‌വി
സമസ്ത കേരള സുന്നിജമാഅത്ത് ബഹ്‌റൈന്‍ ഘടകം മുഹറം കാമ്പയിന്‍ ദ്‌ഘാടന ചടങ്ങില്‍ ഉസ്താദ്‌ അബ്‌ദു റസാഖ്‌ നദ്‌വി പ്രമേയ പ്രഭാഷണം നടത്തുന്നു. ബഹ്‌റൈന്‍ സമസ്‌ത പ്രസിഡന്റ്‌ സി.കെ.പി. അലി മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ് എന്നിവര്‍ സമീപം.
മനാമ: സുന്നികള്‍ യാഥാസ്ഥികര്‍ തന്നെയാണെന്നും മത നവീകരണം സമസ്‌ത അനുവദിക്കില്ലെന്നും ബഹ്‌റൈന്‍ സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ ഉസ്‌താദ്‌ അബ്‌ദു റസാഖ്‌ നദ്‌വി പ്രസ്‌താവിച്ചു.
മനാമ സമസ്‌താലയത്തില്‍ നടന്ന സമസ്‌ത 85–ാം വാര്‍ഷിക പ്രചരണോദ്‌ഘാടനത്തിന്റെയും മുഹര്‍റം കാമ്പയിന്റെയും സംയുക്ത ചടങ്ങില്‍ സത്യസാക്ഷികളാവുക പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നുവദ്ധേഹം.
1400 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യിലൂടെ പൂര്‍ത്തീകരിച്ച മതമാണ്‌ വിശുദ്ധ ഇസ്‌ലാം. അതില്‍ ഇനിയൊരു ഭേദഗതിയുടെ ആവശ്യമേ ഇല്ല. അവിടുന്ന്‌ കാണിച്ചു തന്ന സുന്നത്തുകള്‍ (തിരുചര്യകള്‍) അന്ത്യനാള്‍ വരെയും യഥാവിധി സംരക്ഷിച്ചു നില നിര്‍ത്തുകയെന്ന മഹത്തായ ലക്ഷ്യമാണ്‌ സമസ്‌ത നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്‌. അക്കാരണം കൊണ്ടാണ്‌ സുന്നികളെ യാഥാസ്‌തികര്‍ എന്നു വിളിക്കുന്നതെങ്കില്‍ അതില്‍ നമുക്ക്‌ അഭിമാനമേ ഉള്ളൂവെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.
കാലക്രമത്തില്‍ നമ്മുടെ വേഷഭൂഷാധികളില്‍ വന്ന മാറ്റങ്ങള്‍ക്കനുസൃതമായി മത നവീകരണം ആവശ്യപ്പെടുന്നവര്‍ ബിദഇകള്‍ (പുത്തനാശയക്കാര്‍) ആണെന്നും അവരെ സമുദായ മധ്യെ തുറന്നു കാണിക്കേണ്ടത്‌ സമസ്‌തയുടെ ബാധ്യതയാണെന്നും അത്‌ സമസ്‌ത തുടരുക തന്നെ ചെയ്യുമെന്നും അദ്ധേഹം പറഞ്ഞു.
തങ്ങളുടെ പക്കലുള്ള വ്യാജ കേശത്തിന്‌ അടിസ്ഥാനമില്ലെന്നു വന്നപ്പോള്‍ ലോകത്തൊരിടത്തും യഥാര്‍ത്ത തിരുശേഷിപ്പുകളില്ലെന്ന രീതിയില്‍ പ്രചാരണം നടത്തി പ്രവാചക നിന്ദ നടത്തുന്ന വിഘടിതര്‍ ഉടന്‍ തെറ്റു തിരുത്തി സത്യസാക്ഷികള്‍ക്കൊപ്പം ചേരാന്‍ തയ്യാറാവണവെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
ചടങ്ങ്‌ സി.കെ.പി അലി മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. ചില ലഘുലേഖകളുടെ മറവില്‍ മുഹര്‍റ മാസമടക്കമുള്ള പ്രത്യേക ദിനങ്ങള്‍ക്ക്‌ ശുഭ–അശുഭങ്ങളായി ഒന്നുമില്ലെന്നും മറ്റും കുപ്രചരണം നടത്തുന്നവര്‍ തിരു നബി(സ) വെള്ളിയാഴ്‌ചക്കു മഹത്വമുള്ളതായി പറയുന്ന ഒരു ഹദീസ്‌ ഭാഗത്തിന്റെ വിശദീകരണമെങ്കിലും നോക്കേണ്ടിയിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌ അദ്ധ്യക്ഷത വഹിച്ചു. മുസ്ഥഫ കളത്തില്‍ സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.സംസാരിച്ചു.
പി.കെ. ഹൈദര്‍ മൌലവി സ്വാഗതവും സഈദ്‌ ഇരിങ്ങല്‍ നന്ദിയും പറഞ്ഞു.