അധിനിവേശ വിരുദ്ധപോരാട്ടങ്ങളില്‍ മുസ്‌ലികളുടെ പങ്ക്‌ അനിഷേധ്യം : ചരിത്ര സെമിനാര്‍

ദാറുല്‍ ഹുദാ സ്റ്റുഡന്‍സ്‌ യൂണിയന്‍ തൃപ്പൂണിത്തറ മുനുസ്‌ക്രിപ്‌റ്റ്‌ റിസോഴ്‌സ്‌ സെന്റുമായി സഹകരിച്ച്‌ സംഘടിപ്പിച്ച സെമിനാര്‍ കാലികറ്റ്‌ മുന്‍ വിസിയും മുനുസ്‌ക്രിപ്‌റ്റ്‌ റിസോഴ്‌സ്‌ സെന്റര്‍ കോഡിനേറ്ററുമായ ഡോ.കെ.കെ.എന്‍ കുറുപ്പ്‌ ഉദ്‌ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി : സാമ്രാജത്വ വിരുദ്ധ പോരാട്ടങ്ങളില്‍ മുസ്‌ലിംകള്‍ അര്‍പ്പിച്ച സേവനം വിലപ്പെട്ടതാണെന്നും മുസ്‌ലിം പണ്ഡിതരുടെ രചനകളില്‍ നിറഞ്ഞുനിന്നത്‌ അധിനിവേശ വിരുദ്ധതതയായിരുന്നുവെന്നും ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ചരിത്ര സെമിനാര്‍. ഇസ്‌ലാമിക ഭരണകൂടം സ്ഥാപിക്കലാണ്‌ പണ്ഡിതരുടെ ലക്ഷ്യമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും മറിച്ച്‌ രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനാണ്‌ അവര്‍ ശ്രമിച്ചതെന്നും പുതുതായി കണ്ടെടുത്ത ഗ്രന്ഥങ്ങളുടെ പിന്‍ബലത്തില്‍ സെമിനാര്‍ അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ സ്റ്റുഡന്‍സ്‌ യൂണിയന്‍ തൃപ്പൂണിത്തറ മുനുസ്‌ക്രിപ്‌റ്റ്‌ റിസോഴ്‌സ്‌ സെന്റുമായി സഹകരിച്ച്‌ സംഘടിപ്പിച്ച സെമിനാര്‍ കാലികറ്റ്‌ മുന്‍ വിസിയും മുനുസ്‌ക്രിപ്‌റ്റ്‌ റിസോഴ്‌സ്‌ സെന്റര്‍ കോഡിനേറ്ററുമായ ഡോ.കെ.കെ.എന്‍ കുറുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡല്‍ഹിയിലെ നാഷനല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്‌റ്റിന്റെ കേരളത്തിലെ പ്രഥമ തത്വബോധ സീരീസ്‌ ഓഫ്‌ ലക്‌ചേഴ്‌സ്‌ ആയിരുന്നു ദാറുല്‍ ഹുദായില്‍ നടന്നത്‌. അറബി, അറബി മലയാളത്തിലെ അധിനിവേശ വിരുദ്ധത എന്ന വിഷയത്തില്‍ കാലികറ്റ്‌ യൂനിവേഴ്‌സിറ്റി അറബിക്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ മേധാവി ഡോ.എന്‍.എ.എം അബ്‌ദുല്‍ ഖാദിര്‍ പ്രബന്ധമവതരിപ്പിച്ചു. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. ഡോ.യു.വി.കെ മുഹമ്മദ്‌, യു ശാഫി ഹാജി ചെമ്മാട്‌, കെ.എം സൈതലവി ഹാജി, ശരീഫ്‌ ഹുദവി ചെമ്മാട്‌. മന്‍സൂര്‍ ഹുദവി പാതിരമണ്ണ, മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍, നൈസാം തൃത്താല, മുനീര്‍ കുറ്റൂര്‍ സംബന്ധിച്ചു.