ദുബൈ
: കടമേരി
റഹ്‍മാനിയ്യ അറബിക് കോളേജ്
വൈസ് പ്രസിഡന്‍റും ഖത്തര്‍
സെന്‍ട്രല്‍ കമ്മിറ്റി മുന്‍
പ്രസിഡന്‍റുമായ ചൂരക്കുളങ്ങര
പോക്കര്‍ ഹാജി നിര്യാതനായി.
അദ്ദേഹത്തിന്
വേണ്ടി മയ്യിത്ത് നിസ്കരിക്കാനും
മഅ്ഫിറത്തിന് വേണ്ടി ദുആ
ചെയ്യാനും കോളേജ് പ്രസിഡന്‍റ്
പാണക്കാട് ഹൈദരലി ശിഹാബ്
തങ്ങളും പ്രിന്‍സിപ്പാള്‍
കോട്ടുമല ബാപ്പു മുസ്‍ലിയാരും
ജന. സെക്രട്ടറി
ചീക്കിലോട് കുഞ്ഞബ്ദുല്ല
മുസ്‍ലിയാരും അഭ്യര്‍ത്ഥിച്ചു.
ഇന്ന്
രാത്രി (10-11-2011 വ്യാഴം)
ഇശാഅ് നിസ്കാരത്തിന്
ശേഷം ദുബൈ സുന്നി സെന്‍റര്‍
സംഘടിപ്പിക്കുന്ന സ്വലാത്ത്
മജ്‍ലിസിന് ശേഷം ദേര ദല്‍മൂഖ്
മസ്ജിദില്‍ വെച്ച് മയ്യിത്ത്
നിസ്കാരം ഉണ്ടായിരിക്കുമെന്ന്
യു.എ.ഇ.
ഉത്തര മേഖലാ
കമ്മിറ്റി ഭാരവാഹികള്‍
അറിയിച്ചു.