കാലിക്കറ്റ്‌ പി.ജി ഇസ്‌ലാമിക്‌ സ്റ്റഡീസ്‌; മുന്ന്‌ റാങ്കുകളും ഹുദവികള്‍ക്ക്‌

തിരൂരങ്ങാടി : കാലിക്കറ്റ്‌ യുണിവേഴ്‌സിറ്റി പി.ജി ഇസ്‌ലാമിക്‌ സ്റ്റഡീസില്‍ ആദ്യ മൂന്ന്‌ റാങ്കുകളും ഹുദവികള്‍ കരസ്ഥമാക്കി. വാഹിദ്‌ ഹുദവി വാഴക്കാട്‌, മന്‍സൂര്‍ ഹുദവി പാതിരമണ്ണ, സത്താര്‍ ഹുദവി തൊഴിയൂര്‍ എന്നിവര്‍ക്കാണ്‌ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ ലഭിച്ചത്‌. മൂവരും ചെമ്മാട്‌ ദാറുല്‍ ഹുദ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇസ്‌ലാമിക്‌ ആന്റ്‌ കണ്ടംപററി സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്‌. സാഫി ഇന്‍സ്റ്റിറ്റിയുട്ട്‌ ഓഫ്‌ അഡ്വാന്‍സ്‌ഡ്‌ സ്റ്റഡീസിലായിരുന്നു തുടര്‍ പഠനം. ഒന്നാം റാങ്ക്‌ നേടിയ വാഹിദ്‌ അനന്തായൂര്‍ മൊയതീന്‍ ഹാജിയുടെയും നഫീസഃക്കുട്ടി ഹജ്ജുമ്മയുടെയും മകനാണ്‌. രണ്ടാം റാങ്ക്‌ നേടിയ മന്‍സൂര്‍ പാതിരമണ്ണ ജബ്ബാര്‍ ഫൈസിയുടെയും ആഇശയുടെയും മകനാണ്‌. മൂന്നാം റാങ്ക്‌ നേടിയ സത്താര്‍ തൊഴിയൂര്‍ മൊയ്‌തീന്‍ ഹാജിയുടെയും സുഹ്‌റയുടെയും മകനാണ്‌.