മുസ്‌ലിം വിദ്യാര്‍ഥിനി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2011-12 വര്‍ഷത്തില്‍ ഒന്നാംവര്‍ഷ ബിരുദപഠനം മുതല്‍ ഉന്നതവിദ്യാഭ്യാസം തേടുന്ന ഗവണ്‍മെന്റ്, ഗവണ്‍മെന്റ് എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കും ലത്തീന്‍ ക്രിസ്താനികള്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും (പട്ടികജാതി വേളാര്‍ സമുദായം) 5000 സ്‌കോളര്‍ഷിപ്പുകളും 2000 ഹോസ്റ്റല്‍ സ്റ്റൈപ്പന്റും നല്‍കും. കൂടാതെ പൊതുപ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ മെരിറ്റില്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ ഒന്നാംവര്‍ഷം പഠിക്കുന്ന മുസ്‌ലിം, ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും (പട്ടികജാതി, വേളാര്‍ സമുദായം) ഈ സ്‌കോളര്‍ഷിപ്പ് അഥവാ ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് അനുവദിക്കും. ആദ്യവര്‍ഷം അപേക്ഷിക്കാന്‍ കഴിയാതെ പോയ വിദ്യാര്‍ഥിനികള്‍ക്ക് തുടര്‍വര്‍ഷങ്ങളില്‍ അപേക്ഷിക്കാം. ഏതുവര്‍ഷമാണോ അപേക്ഷിക്കുന്നത് ആ വര്‍ഷ സ്‌കോളര്‍ഷിപ്പ് / ഹോസ്റ്റല്‍ സെ്‌പെപ്പന്റിന് ആയിരിക്കും അപേക്ഷ പരിഗണിക്കുക.
വിശദവിവരങ്ങള്‍: കോഴ്‌സ്, സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം, അനുവദിക്കുന്ന പ്രതിവര്‍ഷ തുക എന്ന ക്രമത്തില്‍. ബിരുദം-3000-3000 രൂപ, ബിരുദാനന്തര ബിരുദം-1000-4000 രൂപ, പ്രൊഫഷണല്‍ കോഴ്‌സ്-1000-5000 രൂപ, ഹോസ്റ്റല്‍ സ്റ്റൈപ്പന്റ്-2000-10000 രൂപ.
അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ www.dcescholarship.kerala.gov.in നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന ഫോറത്തില്‍ നിര്‍ദ്ദിഷ്ട വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുക. സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പിയെടുത്ത് നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമര്‍പ്പിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി നവംബര്‍ 14 മുതല്‍ 30 വരെ. മറ്റ് വിശദാംശങ്ങള്‍www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റില്‍.