മത ചിന്തയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് മാത്രമേ സമൂഹത്തെ സമുദ്ധരിക്കാന്‍ കഴിയൂ : ഹമീദലി ശിഹാബ് തങ്ങള്‍

വാകേരി : ആധുനിക വിദ്യാഭ്യാസത്ത രംഗത്തെ ധാര്‍മ്മിക നിരാസമാണ് ലോകം നേരിടുന്ന വെല്ലുവിളിയെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മത ചിന്തയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് മാത്രമേ സമൂഹത്തെ സമുദ്ധരിക്കാന്‍ കഴിയൂവെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. വാകേരി ശിഹാബ് തങ്ങള്‍ മജ്‍ലിസുദ്ദഅവത്തുല്‍ ഇസ്‍ലാമിയ്യ രണ്ടാം വാര്‍ഷിക സമാപന സമ്മേളനം ഉ്ദഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. സമസ്ത ജില്ലാ പ്രസിഡന്‍റ് കെ.ടി. ഹംസ മുസ്‍ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി പേരാല്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ആനമങ്ങാട് അബൂബക്കര്‍ മുസ്‍ലിയാര്‍, മുഹമ്മദ് കുട്ടി ഹസനി, വി.കെ. അബ്ദുറഹ്‍മാന്‍ ദാരിമി, അസൈനാര്‍ ബാഖവി, പി. സുബൈര്‍ ഹാജി, അലി കെ. വയനാട്, പാലത്തായി മൊയ്തു ഹാജി, മുജീബ് ഫൈസി കന്പളക്കാട്, സുഹൈല്‍ തെന്നലോട്, കെ.സി.കെ. തങ്ങള്‍ പ്രസംഗിച്ചു. മജ്‍ലിസ് സെക്രട്ടറി എ.കെ. മുഹമ്മദ് ദാരിമി സ്വാഗതവും നൌഫല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. വാര്‍ഷിക സുവനീര്‍ സത്യസാക്ഷി 2011 പി.പി. ഇബ്റാഹീം ഹാജിക്ക് നല്‍കി തങ്ങള്‍ പ്രകാശനം ചെയ്തു. മജ്‍ലിസ് കലണ്ടര്‍ അബൂബക്കര്‍ സിദ്ധീഖ് മഖ്‍ദൂമിക്ക് നല്‍കി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
രാവിലെ നടന്ന ചില്‍ഡ്രന്‍സ് അസംബ്ലി SKSSF ജില്ലാ സെക്രട്ടറി പി.സി. ത്വാഹിര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇസ്‍മാഈല്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. നൌഫല്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു. മജ്‍ലിസ് മാനേജര്‍ നൌഷാദ് മുസ്‍ലിയാര്‍ സ്വാഗതവും ഹാരിസ് മാതമംഗലം നന്ദിയും പറഞ്ഞു.
ഉച്ചക്ക് ശേഷം നടന്ന പ്രാസ്ഥാനിക കൂട്ടായ്മ കെ.കെ.എം. ഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദുറഹ്‍മാന്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് ബാഖവി കന്പളക്കാട് പ്രസംഗിച്ചു. ജലീല്‍ ഫിറോസ് ദാരിമി സ്വാഗതവും സലിം ബീനാച്ചി നന്ദിയും പറഞ്ഞു.
ദിക്റ് ദുആ മജ്‍ലിസിന് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
- സ്വാദിഖ് പി മുഹമ്മദ് വാകേരി